സൂപ്പർ ടേസ്റ്റിൽ ചില്ലി ഫിഷ് ഉണ്ടാക്കാം..

ചില്ലി ഫിഷ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ദശ കട്ടിയുള്ള മീൻ, കോഴിമുട്ട, കോൺഫ്ലവർ, അല്പം സോയാസോസ്, ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് കാശ്മീരി മുളകുപൊടി കുരുമുളകുപൊടി, പിന്നെ സവാള ചെറുതായി അരിഞ്ഞത്.. പച്ച ക്യാപ്സിക്കവും പച്ചമുളകും അരിഞ്ഞ് എടുക്കാം.. ഇനി കുറച്ച് ടൊമാറ്റോ സോസും വിനീഗർ ഉം മല്ലിയിലയും വേണം.. ആവശ്യത്തിന് ഉപ്പും എണ്ണയും എടുത്താൽ നമുക്ക് ആരംഭിക്കാം..


ആദ്യം അരക്കിലോ മീൻ എടുത്ത് മുള്ള് കളഞ്ഞ് വെക്കാം.. ഇനിയൊരു ബൗളിലേക്ക് അഞ്ചു ടേബിൾ സ്പൂൺ കോൺഫ്ലവർ ഉം മൂന്ന് ടേബിൾസ്പൂൺ സോയാസോസും ഒരു കോഴി മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വെക്കണം.. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് അൽപസമയം ഫ്രിഡ്ജിൽ വെക്കാം.. ഏകദേശം അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ മതിയാകും.. ഇനി ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി ഈ മീനിനെ അതിലിട്ട് വറുത്ത് എടുക്കാം.. മീൻ വറുത്തു മാറ്റിയതിനുശേഷം ഇതേ പാനിലേക്ക് ചെറിയ കഷ്ണം ഇഞ്ചി

അരിഞ്ഞതും ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ചേർക്കാം… വെളുത്തുള്ളി മൂത്തതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഒരു സവാള ചേർത്ത് ഇളക്കാം.. ശേഷം പച്ചമുളകും അരിഞ്ഞ് വെച്ചിരിക്കുന്ന ക്യാപ്സിക്കവും ഇട്ട് മിക്സ് ചെയ്യാം… ഇനി സോയാസോസും മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർക്കാം.. ഇതിലേക്ക് നേരത്തെ വറുത്ത് വെച്ച മീൻ ഇട്ടുകൊടുക്കാം.. നന്നായി ഇളക്കിയ ശേഷം അല്പംകൂടി കോൺഫ്ലോറും വിനെഗറും ചേർത്തു കൊടുക്കാം..

ഇതിലേക്ക് ആവശ്യമുള്ള ഉപ്പും.. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കാം.. അധികമായുള്ള വെള്ളം വറ്റിച്ച് ഗ്രേവി പാകമാക്കി എടുക്കാം..വെള്ളം കുറവാണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല..ഇനി കുറച്ച് ലൂസ് ആയ ഗ്രെവി ആവശ്യമെങ്കിൽ അല്പം വെള്ളം ഒഴിക്കാം… ശേഷം മല്ലിയിലയും ക്യാപ്സിക്കവും ചേർത്ത് വിളമ്പാം..

MENU

Comments are closed.