തമിഴ്നാട്ടിലെ അതിമനോഹരമായ ഹിൽ സ്റ്റേഷൻ- വാൽപ്പാറ കണ്ടു വരാം…

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ അതിമനോഹരമായ ഹിൽസ്റ്റേഷൻ ആയ വാൽപാറക്ക് ആണ് ഇന്നത്തെ യാത്ര.. ഒത്തിരി ആളുകൾ പോയിട്ടും പല അനുഭവകഥകൾ പങ്കു വെച്ചതും ആയതിനാൽ ഈ യാത്രയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്…
പെട്ടെന്ന് ഒരു ഫോട്ടോ കണ്ടു “ഇപ്പോൾ തന്നെ പോയേക്കാം” എന്ന് പറഞ്ഞ് ഇറങ്ങിയതാണ് വാൽപ്പാറക്ക്… പിന്നെ ആഗ്രഹിച്ചാൽ കൂടെ പോരാൻ കൂടപ്പിറപ്പുകൾ ആയ കൂട്ടുകാർ ഉള്ളപ്പോൾ എന്ത് നോക്കാൻ…

പെട്ടെന്ന് എടുത്ത തീരുമാനത്തിൽ കിട്ടിയതെല്ലാം വാരിക്കൂട്ടി പെട്ടിയിലാക്കി വണ്ടിയുമെടുത്ത് കുടുകുടാ (കാറിൽ ആണേ) അങ്ങ് പോന്നു.. ഇവിടെ പ്രത്യേകിച്ച് എന്താണ് കാണാനുള്ളത് എന്ന് ചോദിച്ചത് ഇതിൻറെ ഹൈലൈറ്റ് ഈ യാത്ര തന്നെയാണ്….കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്ത് എത്തുക- മലയാള നാട്ടിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള കാര്യമാണ് പറഞ്ഞത്…
നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളിയും
കരിം പാറക്കൂട്ടങ്ങളോട് മല്ലടിക്കുന്ന ആനക്കയവും.. ഉയരത്തിന്റെ വാതായനം

തുറക്കുന്ന സിദ്ധൻ പോക്കറ്റും കുമ്മാട്ടിയും കഴിഞ്ഞ് അമ്പലപ്പാറയിൽ നിന്ന് മലക്കപ്പാറയും ചാടി കേരള തമിഴ്നാട് ബോർഡർ ചെക്ക്പോസ്റ്റിൽ എത്തുന്നു..
ഇവിടെ നിന്നാണ് ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും തമിഴ്നാട് എത്തുന്നത്… തേയില തോട്ടങ്ങളുടെ അതിപ്രസരത്തിൽ മലക്കപ്പാറ എന്നാ ചെറുഗ്രാമം ഒരു വമ്പൻ പ്രദേശം ആയി മാറുകയാണ്..
മലക്കപ്പാറയിൽ നിന്നും ആറു കിലോമീറ്റർ മാത്രമാണ് ഷോളയാർ ഡാമിലേക്കുള്ളത്… ഈ ഡാം അതിരപ്പിള്ളിക്കും

പരിസരപ്രദേശങ്ങളും മഴക്കാലത്ത് ഒരു പേടിസ്വപ്നമാണ്..ഷോളയാറിൽ നിന്ന് അധിക ദൂരമില്ല വാൽപ്പാറയ്ക്ക്…വാൽപ്പാറക്ക് അടുത്തുകൊണ്ടിരിക്കുന്നു, അടുക്കും തോറും ഇവിടെയുള്ള പച്ചവിരിച്ച തേയിലത്തോട്ടങ്ങളും അടുത്തടുത്ത് നിൽക്കുന്നതായി കാണാം..

ഏലവും തേയിലയും എല്ലാം ധാരാളമായി കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ ഈ പ്രദേശത്തിന് ഇതിന്റെ ഇല്ലാം ഒരു കുത്തുന്ന മണമാണ്… അധികവും തേയിലത്തോട്ടങ്ങളിൽ ഉം മറ്റും താമസിച്ചു കൃഷി ചെയ്യുന്ന ആളുകൾ ആണ് ഇവിടെ ഉള്ളത്… തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഇവരുടെ കോട്ടേഴ്സ് കാണാം.. പച്ച വിരിച്ച തേയില തോട്ടങ്ങൾ നിവർന്നുനിൽക്കുന്ന ആറ്റിന പോലെയുള്ള മരങ്ങളെയും കടന്ന് വാൽപ്പാറ യിലേക്കുള്ള ചുരം കയറാൻ തുടങ്ങി.. ഇവിടെയുള്ള 40 വളവുകളിൽ ഒമ്പതാമത്തെ ലോംസ് വ്യൂ പോയിൻറ് ആണ്..ഇവിടെ നിന്ന് പൊള്ളാച്ചിയെയും അളിയാറും കാണാം…

താഴെ പാറ കൂട്ടത്തിന്റെ ഇടയിലൂടെ ഓടുന്ന വരായടുകളുടെ കാഴ്ച മനോഹരമായിരുന്നു.. തുടർന്ന് ആളയാറും കണ്ടു… ഇവിടെ ബോട്ടിംഗ് നടത്തി തിരിച്ചു വരാം…ഇവിടെ ബൈക്ക് അനുവദനീയമല്ല…കേരള സർക്കാർ ഈ പ്രദേശത്തെക്ക് യാത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്…

MENU

Comments are closed.