കാൽ കപ്പ് ഗോതമ്പു പൊടിയും 200 ഗ്രാം പനീരും കൊണ്ട് അടിപൊളി പനീർ ജിലേബി ഉണ്ടാക്കാം..

പനീർ ജിലേബി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ; ഗോതമ്പുപൊടി, പനീർ, കോൺഫ്ലവർ, പഞ്ചസാര, അല്പം ഏലയ്ക്കാപൊടി, ഒരു നുള്ള് കുങ്കുമ പൂവ്, ഇനി കുറച്ച് ഫുഡ് കളറും എടുക്കാം.. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം…
ആദ്യം നമുക്ക് പഞ്ചസാരപ്പാനി തയ്യാറാക്കാം.. ഇതിനായി ഒരു കപ്പ് പഞ്ചസാര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കാം..

ഇതിലേക്ക് ഒരു നുള്ള് കുങ്കുമപ്പൂവും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർക്കാം.. ഇനി എടുത്തു വെച്ചിരിക്കുന്ന പനീർ (200 ഗ്രാം) മിക്സിയിലിട്ട് അരച്ച് എടുക്കാം… വെള്ളം ചേർക്കേണ്ടതില്ല.. ഇനി മിക്സിയിലേക്ക് കാൽകപ്പ് ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ കോൺഫ്ലവർ ഉം ചേർക്കാം.. കളർ ആവശ്യമെങ്കിൽ ഒരു നുള്ള് ചേർത്ത ശേഷം മൂന്ന് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് അരച്ച് എടുക്കാം…

നല്ല സോഫ്റ്റായ മാവ് പനീർ ജിലേബി ഉണ്ടാക്കാൻ തയ്യാറാണ്.. മാവിനെ പൈപ്പിൻ ബാഗിലോ ചതുരത്തിൽ മുറിച്ച കട്ടിയുള്ള (നടുവിൽ തുള ഇടണം ) തുണിയിലോ നിറച്ച ശേഷം തിളച്ച എണ്ണയിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ ഒഴിച്ച് ജിലേബി ഉണ്ടാക്കാം… ജിലേബിയെ ഒന്നരമണിക്കൂർ പഞ്ചസാരപ്പാനിയിൽ ഇട്ട ശേഷം ഉപയോഗിക്കാം…കുറച്ച് നേരം പഞ്ചസാര പാനിയിൽ കിടന്നാൽ മാത്രമാണ് ജിലേബി സോഫ്റ്റ് ആയി കിട്ടുകയുള്ളൂ… എല്ലാരും ചെയ്ത് നോക്കണേ….

MENU

Comments are closed.