സിനിമയിലഭിനയിക്കുന്നതിനേക്കാൾ കൂടുതൽ കല്യാണത്തിന് ചുവടുകൾവെച്ച് സമ്പാദിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് അറിയുമോ?

സിനിമാ മേഖലയിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞാൽ സിനിമയും പരസ്യങ്ങളും മാത്രമാണ് വരുമാന മേഖല എന്ന് വിചാരിച്ച് എങ്കിൽ അത് തെറ്റാണ് കാരണം ഓരോ താരങ്ങളും അവാർഡ് ഷോകളിലും മറ്റ് ഉദ്ഘാടനങ്ങളും ലക്ഷങ്ങളാണ് മേടിക്കുന്നത് എന്ന് നമുക്കറിയാം എന്നാൽ ഇതേ താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ എന്തെങ്കിലും ചെറിയ സ്റ്റെപ്പുകൾ കാണിക്കാൻ ലക്ഷങ്ങളാണ് വാങ്ങുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ എന്നാൽ അത് യാഥാർഥ്യമാണ്.

വിവാഹവേദിയിലേക്ക് ക്ഷണം ലഭിച്ചാൽ ഇവർക്ക് വലിയ വരുമാനം ലഭിച്ചു എന്ന് ഉറപ്പിക്കാം കാരണം ഓരോ കല്യാണത്തിന് പങ്കെടുക്കുമ്പോഴും താരങ്ങൾക്ക് നൃത്തച്ചുവടുകൾ ക്ക് വലിയ അളവിൽ പണം നൽകേണ്ടിവരും ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖാണ് ഒരു നൃത്തം ചെയ്യാൻ വേണ്ടി നൽകേണ്ടത് മൂന്ന് കോടി രൂപയോളമാണ് അതായത് സിനിമയിൽ അഭിനയിക്കുമ്പോൾ വരുമാനം തന്നെ നൃത്തത്തിലൂടെ യും നേടിയെടുക്കാം എന്നതാണ് യാഥാർത്ഥ്യം. നായികമാർ ഒട്ടും പിന്നിലല്ല മൂന്നര കോടിയോളം രൂപയാണ് കത്രീന കൈഫ് ഒരു വിവാഹത്തിന് പങ്കെടുക്കുമ്പോൾ നൃത്തച്ചുവടുകൾക്ക് വാങ്ങുന്ന പ്രതിഫലം.

ഹൃതിക്റോഷൻ വാങ്ങുന്നത് രണ്ടരക്കോടി രൂപയാണ്, സൽമാൻ ഖാൻ രണ്ടുകോടിയും ദീപിക പദുകോൺ ഒരു കോടിയും രൺവീർ സിംഗ് ഒരു കോടിയും പ്രിയങ്കചോപ്ര രണ്ടര കോടിയുമാണ് നൃത്തച്ചുവടുകൾകായി വാങ്ങുന്നത് . ഇത്രയേറെ തുക കിട്ടുമെങ്കിൽ ഇവർ എന്തിനാണ് സിനിമയിൽ അഭിനയിക്കുന്നത് പകരം കല്യാണങ്ങൾക്ക് പോയാൽ പോരേ എന്ന് ചിന്തിക്കുന്നവർക്ക് സിനിമയിൽ അഭിനയിച്ചാൽ മാത്രമാണ് ഇവരെ ഇത്തരത്തിലുള്ള പരിപാടിയിലേക്ക് ക്ഷണിക്കുന്നത് എന്ന കാര്യം മറക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്.

MENU

Comments are closed.