സൂപ്പർ വെറൈറ്റി ആയിട്ട് ചിക്കൻ ചുക്ക ഉണ്ടാക്കാം…

അപ്പൊ നമുക്ക് ചിക്കൻ ചുക്ക ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നോക്കാം; ആദ്യം തന്നെ വേണ്ടത് ചിക്കൻ ആണ്.. പിന്നീട് കുറച്ച് ചിക്കൻ മസാല എടുക്കാം.. കുറച്ചു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരംമസാല എന്നീ പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള പച്ചമുളക് എന്നിവയും മല്ലിയില കറിവേപ്പില എന്നിവയും ആവശ്യത്തിനു വെളിച്ചെണ്ണയും ഉപ്പും എടുക്കാം ശേഷം നേരെ പണിപ്പുരയിലേക്ക് കടക്കാം…
ആദ്യം നമ്മൾ ചെയ്യേണ്ടത് ചിക്കൻ മാരിനേറ്റ് ചെയ്തു വയ്ക്കുക എന്നുള്ളതാണ്…

ചിക്കൻ വൃത്തിയാക്കിയ ശേഷം മുറിച്ച് എടുക്കാം.. കഷ്ണങ്ങളാക്കിയ ചിക്കനിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾസ്പൂൺ ചിക്കൻ മസാല, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ പുരട്ടി നന്നായി ഇളക്കി ഒരു മണിക്കൂർ നേരം വെക്കാം… ഇതിലേക്ക് ആവശ്യമുള്ള ഉപ്പും ചേർക്കുമല്ലോ… ഇനി ഒരു പാനിൽ കാൽ കപ്പ് വെള്ളമൊഴിച്ച് നേരത്തെ മാരനെറ്റ് ചെയ്തുവെച്ച ചിക്കൻ ഇട്ട് വേവിക്കാൻ വയ്ക്കാം.. ഏകദേശം മുക്കാൽ ഭാഗം വേവ് ആകുമ്പോൾ വാങ്ങി വയ്ക്കാവുന്നതാണ്..

ശേഷം മറ്റൊരു പാൻ ചൂടാക്കി ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.. ഇനി മൂന്ന് ടേബിൾസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് കൊടുക്കാം..ഇതിന്റെ കളർ മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും സവാളയും ചേർക്കാം.. ഇതിലേക്ക് നേരത്തെ വേവിച്ച് വെച്ച ചിക്കൻ ചേർക്കാം… നന്നായി ഇളക്കിയ ശേഷം 5 മിനിറ്റ് മൂടിവെച്ച് വേവിക്കാം…ചിക്കൻ മുഴുവൻ വേവ് ആയി കഴിഞ്ഞാൽ നമ്മുടെ ചിക്കൻ ചുക്ക റെഡിയായിട്ടുണ്ട്.. ഇത് കറിവേപ്പിലയും മല്ലിയിലയും ഇട്ട് ഗാർനിഷ് ചെയ്ത് സർവ് ചെയ്യാം… ഈ ഉഗ്രൻ റെസിപി എല്ലാവരും ട്രൈ ചെയ്യണേ…

MENU

Comments are closed.