കപ്പ പുഴുക്ക് ഉണ്ടെങ്കിൽ കൂടെ നാടൻ അയല കറി ഉണ്ടാക്കാം…

നാടൻ അയല മീൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അയല മീൻ, സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും എടുക്കാം.. രണ്ടു മൂന്ന് കഷ്ണം കുടംപുളിയും എടുത്തോളൂ.. ഇനി കുറച്ച് കറിവേപ്പിലയും ഉപ്പും വെളിച്ചെണ്ണയും കൂടി എടുത്താൽ നമുക്ക് ആരംഭിക്കാം..
ആദ്യം തന്നെ അയല വൃത്തിയാക്കി എടുക്കണം, ഇനി ഒരു പാത്രം അടുപ്പത്ത് വെയ്ക്കാം ഇതിൽ അൽപം വെള്ളമൊഴിച്ച് കുടംപുളിയും ഉപ്പും ഇട്ട് തിളക്കാൻ ആയി വെക്കാം…

ചെറിയ കഷ്ണം ഇഞ്ചിയും അല്പം വെളുത്തുള്ളിയും ചതച്ച് എടുക്കാം… പച്ചമുളക് നീളത്തിൽ കീറി എടുക്കണം.. സവാളയും തക്കാളിയും നീളത്തിൽ അരിഞ്ഞു വെക്കാം.. ഇനി അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടര ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ബൗളിൽ ഇട്ട് അല്പം വെള്ളത്തോടൊപ്പം പേസ്റ്റാക്കി എടുക്കാം…
ഇനി ഒരു മൺചട്ടി ചൂടാക്കാം ഇതിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കാം… ഇനി ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റണം.. ഇനി നീളത്തിൽ അരിഞ്ഞ പച്ചമുളകും സവാളയും (5 എണ്ണം) ഇട്ടുകൊടുക്കാം..

അല്പം ഉപ്പും ചേർത്ത് സവാള വേഗത്തിൽ വഴറ്റി എടുക്കാം… ഇതിലേക്ക് ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും (3 എണ്ണം) ചേർക്കാം… പച്ചക്കറികൾ വഴന്നുവരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി എന്നിവയുടെ പേസ്റ്റ് ഈ മിക്സിലേക്ക് ചേർക്കാം… ഇനി പൊടികൾ മൂത്തതിനുശേഷം 2 തണ്ട് കറിവേപ്പിലയും ഇട്ട് ഇളക്കാം.. ഇനി ഈ ചട്ടിയിലേക്ക് ഉരുകി വന്ന കുടംപുളിയുടെ വെള്ളം പുള്ളിയോട് കൂടെ ഒഴിക്കാം.. ഇനി കറിയ്ക്ക് ആവശ്യമായ വെള്ളം ഒഴിച്ച് വൃത്തിയാക്കി വെച്ചിരിക്കുന്ന അയല കഷണങ്ങൾ ഇതിലേക്ക് ചേർക്കാം…

മീൻകഷണങ്ങൾക്ക് കൂടാനുള്ള ഉപ്പ് ചേർത്തതിനുശേഷം തീ കൂട്ടി വെച്ച് തിളപ്പിച്ച് എടുക്കാം..നല്ല പോലെ തിളച്ച ശേഷം തി കുറച്ച് വെക്കാം.. ഇനി മീൻ വെന്തു വരുന്നതു വരെ കുറഞ്ഞ തീ മെയിൻടൈൻ ചെയ്യാം… അധികമുള്ള വെള്ളം വറ്റിച്ച് ചെറിയ ചാറോടു കൂടി എടുക്കാം.. വാങ്ങുന്നതിനു മുൻപേ ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ തൂവാം… അങ്ങനെ അടിപൊളി നാടൻ മീൻകറി തയ്യാറാണ്..കപ്പയുടെ കൂടെ കിടുക്കും… എല്ലാവരും ട്രൈ ചെയ്യണേ…

MENU

Comments are closed.