ഇനി ചെമ്മീൻ വാങ്ങുമ്പോൾ ചെമ്മീൻ ബിരിയാണി ഉറപ്പായും തയ്യാറാക്കി നോക്കണേ…

ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ ആവിശ്യമുള്ള സാധനങ്ങൾ: ചെമ്മീൻ, ബസ്മതി അരി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി,ഗരം മസാല, അല്പം കുരുമുളക് പൊടിയും. പിന്നെ കുറച്ചു വെണ്ണയും നെയ്യും ആവിശ്യത്തിന് എണ്ണയും എടുക്കാം..ഇനി സവാള തക്കാളി കാരറ്റ്,എന്നി പച്ചക്കറികളും. മല്ലിയില പൊതിനായില കറിവേപ്പില എന്നീ ഇലകൾ അരിഞ്ഞ് എടുക്കാം..ആവിശ്യത്തിന് കശുവണ്ടിയും കിസ്മിസും എടുക്കാം..2 പപ്പടം നീളത്തിൽ കീറി എടുക്കാം.. 2 കഷ്ണം കറുവപ്പട്ട കൂടി എടുക്കാം….നമ്മുക്ക് പണി തുടങ്ങിയേക്കാം..


അരി കഴുകി കുതിർക്കാൻ ഇടുക ആണ് ആദ്യം വേണ്ടത്..ശേഷം സവാള തക്കാളി ഒക്കെ അറിഞ്ഞ് വെക്കാം..ഇനി ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കാം.. ഇതിലേക്ക് 2 ടിസ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടാം.. വഴറ്റാം.. ഇത് വഴന്ന് നിറം മാരി വരുമ്പോൾ 3 ടിസ്പൂണ് മുളക്പൊടി, ഒരു ടിസ്പൂണ് മഞ്ഞൾപൊടി, 2 ടിസ്പൂണ് മല്ലിപ്പൊടി, ഒരു ടിസ്പൂണ് ഗരം മസാല,അര ടിസ്പൂണ് കുരുമുളക് പൊടി എന്നിവ ഇട്ട് മൂപ്പിക്കാം.. ഇവയുടെ പച്ച മണം മാറി കഴിഞ്ഞ് വൃത്തി ആക്കി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കണം..ഇനി ചെമ്മീനെ മസാലയുമായി മിക്സ് ചെയ്ത മൂടി വെച്ച് വേവിക്കാം..


ഇനി മറ്റൊരു പാൻ ചൂട് ആക്കി 2 ടേബിൾ സ്പൂണ് വെണ്ണ ഇട്ട് ചൂട് ആക്കാം..ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന 3 സവാള ചേർക്കാം..സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന രണ്ട് തക്കാളി ചേർക്കാം… തക്കാളിയും വാടി വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ഇട്ടുകൊടുക്കണം.. നേരത്തെ കുതിർക്കാൻ ഇട്ട അരിയുടെ വെള്ളം വാർത്ത് കളഞ്ഞ് എടുത്ത് വയ്ക്കാം.. ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ വറുത്തെടുക്കാം… ഇനി സവാള തക്കാളി ചെമ്മീൻ മീൻ കൂട്ടിലേക്ക് ഇത് ചേർക്കാം.. ശേഷം വെള്ളത്തിൽ നിന്ന് വാരി വെച്ച അരി ഇട്ട് അൽപസമയം ഇളക്കിയതിനുശേഷം ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക…


അരി വെന്തു വരുമ്പോഴേക്കും ഗാർണിഷ്ന് ഉള്ള സംഭവങ്ങൾ റെഡിയാക്കാം… നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന രണ്ട് പപ്പടം നെയ്യിൽ ഇട്ട് വറുത്ത് കോരാം… പിന്നെ കശുവണ്ടിയും കിസ്മിസും വറുത്തു കോരണം…ഇനി അല്പം സവാളയും വറുത്ത് വയ്ക്കാം… അരി വെന്തുകഴിയുമ്പോൾ ബിരിയാണി തയ്യാറാണ്.. ഇനി മല്ലിയില പൊതിനയില കറിവേപ്പില എന്നിവ ബിരിയാണിയുടെ മുകളിൽ വിതറാം.. സവാള വറുത്തതും അണ്ടിപ്പരിപ്പും കിസ്മിസും എല്ലാം ഇട്ട് വറുത്ത പപ്പടവും വിതറി വിളമ്പാം…

MENU

Comments are closed.