സൂപ്പർ ഈസി ആയ ലവ് ലെറ്റർ/ ഏലാഞ്ചി ഉണ്ടാക്കാം…

ഏലാഞ്ചി ഉണ്ടാക്കുന്ന ആവശ്യമുള്ള സാധനങ്ങൾ: മൈദ, മുട്ട, പാൽ, ഏലക്കായി, നെയ്യ്, നട്സ്, തേങ്ങ ഇനി അല്പം പഞ്ചസാരയും എടുക്കാം.. കളർ വേണമെങ്കിൽ മഞ്ഞൾപൊടി അല്ലെങ്കിൽ അല്പം ഫുഡ് കളർ ചേർക്കാവുന്നതാണ്…. ആദ്യം ബാറ്റർ തയ്യാറാക്കാം.. ഇതിനായി ഒരു കപ്പ് മൈദ മിക്സിയുടെ ജാറിലേക്ക് ഇടാം…

ശേഷം ഒരു മുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കാം.. പിന്നീട് ഒരു കപ്പ് പാല് ഒഴിക്കാം.. ഇനി ഇതൊന്നു ബീറ്റ് ചെയ്ത് എടുക്കാം.. പാൽ കൂടിയില്ലെങ്കിൽ അല്പംകൂടി പാൽ ഒഴിക്കാം.. ദോശ മാവിന്റെ കട്ടി മതിയാവും.. ഇപ്പോൾ ബാറ്റർ ആണ് നമ്മൾ ഉണ്ടാക്കിയത്.. ഇനി ഫില്ലിംഗ് ഉണ്ടാകാം…ഇതിനായി ഒരു പാനിൽ നെയ്യ് ഒഴിക്കാം..

ഇതിലേക്ക് ഒരു സ്പൂൺ (ഇഷ്ടം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആവാം) നട്സ് ഇട്ട് വറുത്ത് കോരാം.. ഇനി ഒരു കപ്പ് തേങ്ങ ഈ പാനിലേക്ക് ഇട്ട് ചെറുതീയിൽ വാട്ടി എടുക്കാം..ഒരു ലൈറ്റ് ഗോൾഡൻ കളർ വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും വിതറി ഇളക്കി വാങ്ങാം…

ഇനി മൈദമാവ് കൊണ്ട് കട്ടികുറഞ്ഞ പാൻ കേക്കുകൾ ഉണ്ടാക്കാം…പരന്ന പാൻ ചൂട് ആക്കിയ ശേഷം നെയ്യ് തടവി,മാവ് ഒഴിക്കാം..നല്ല പോലെ പരത്തി കനം കുറച്ച് എടുക്കാം..ഒരു വശം മൊരിഞ്ഞ് വന്ന് കഴിയുമ്പോൾ.. ഇതിലേക്ക് ഉണ്ടാക്കിയ ഫില്ലിംഗ് കുറേശ്ശെയായി ഇട്ട് ചുരുട്ടി എടുത്ത് സെർവ് ചെയ്യാം.. ഇതുപോലെ മുഴുവൻ

മാവും പരത്തി ഫിൽ ചെയ്ത് എടുക്കാം…
*പണ്ട് ആരോ ഏലാഞ്ചിയിൽ പ്രണയ ലേഖനം എഴുതി കൈ മാറിയിരിക്കുന്നത് കൊണ്ട് ആവാം ഏലാഞ്ചിക്ക് ലൗ ലെറ്റർ എന്നൊരു പേര് കൂടി കിട്ടിയത്…

MENU

Comments are closed.