മലയാളസിനിമയിൽ പ്രായം തോന്നാത്ത താര ജോഡികൾ ഇവരാണ്.

കഴിഞ്ഞദിവസം എഴുപത് വയസ്സ് ആഘോഷിച്ച മമ്മൂക്കയുടെ ചിത്രങ്ങൾ നാമെപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആഘോഷം ആകാറുണ്ട് എന്നാൽ മലയാള സിനിമയിൽ പ്രായം തോന്നാത്ത ഒരു നായിക കൂടി ഉണ്ട് അത് മറ്റാരുമല്ല നദിയാമൊയ്തു ആണ്. മമ്മൂട്ടിയുടെ കൂടെ നിരവധി സിനിമകളിൽ നായികയായിഅഭിനയിച്ച അതുകൊണ്ടാണ് നദിയാമൊയ്തു വിനു പ്രായം താഴത്തേക്ക് പോകുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂക്കയുടെയും നദിയാമൊയ്തുന്റെയും പഴയതും പുതിയതുമായ ചിത്രങ്ങളാണ്.

1980കളിൽ ആയിരുന്നു നദിയാമൊയ്തു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഒന്നിങ്ങുവന്നെങ്കിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി. പിന്നീട് പുതിയ പൂന്തെന്നൽ ശ്യാമ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം നായികയായി അഭിനയിച്ചു എന്നാൽ വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും പിന്നീട് ഒന്നിച്ചത് ഡബിൾസ് എന്ന ചിത്രത്തിലായിരുന്നു.

മമ്മൂക്കയ്ക്ക് 70 വയസ്സ് എങ്കിൽ നദിയാമൊയ്തു വില ഇപ്പോൾ 51വയസായി എന്നാൽ ഇപ്പോഴും അധികം പ്രായമൊന്നും താരത്തിനു തോന്നുകയില്ല. നദിയ മൊയ്തു വിനോട് മുൻപ് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു കാര്യം മാത്രമാണ് നന്നായി വ്യായാമം ചെയ്യുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് എന്റെയും മമ്മൂക്കയുടെയും ശീലം അതുകൊണ്ട് തന്നെയായിരിക്കും ഞങ്ങൾക്ക് പ്രായം അധികം തോന്നാത്തത് എന്നും നദിയ മൊയ്തു പറഞ്ഞു.

MENU

Comments are closed.