സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങിന് തിളങ്ങി ദിലീപും കാവ്യയും

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ വലിയ ആഘോഷമായി മുന്നേറുന്ന വീഡിയോ ആണ് ദിലീപിന്റെയും കാവ്യയുടെയും വീഡിയോകൾ. ദിലീപിനെയും കാവ്യയുടെയും അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ ഇരുവരും പോയപ്പോൾ അവിടെ നിന്നും ചില ആരാധകരും ക്യാമറാമാൻമാരും ഒപ്പിയെടുത്ത ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ബിജിഎം ചേർത്ത് ആരാധകർ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

എല്ലാ വീഡിയോകളിലും ചിരിച്ചു നിൽക്കുന്ന ദിലീപിന്റെയും കാവ്യയുടെയും സന്തോഷമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. സ്വതവെ വിവിധ പരിപാടിയിൽ പങ്കെടുക്കുവാൻ ദിലീപും കാവ്യയും പോകുമ്പോൾ ഒരേ കളറിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച് പോകാറില്ല. എന്നാൽ ഇപ്പോൾ പങ്കുവെച്ച വീഡിയോയിലും ചിത്രങ്ങളിലും ഇരുവരും ഒരേ കളറിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഷർട്ട് ആണ് ദിലീപിനെ വേഷം അതേ സ്ഥാനത്ത് കറുപ്പിൽ നീല ഡിസൈനുള്ള ചുരിദാറാണ് കാവ്യ ധരിച്ചിരിക്കുന്നത്.

രണ്ടു പേരും കറുപ്പിൽ തിളങ്ങിയിരിക്കുന്നു എന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്. എന്നാൽ ചടങ്ങിൽ മക്കളെ ഇരുവരും കൂടിയിരുന്നില്ല. വധുവിന്റെ കൂടെയും ബന്ധുക്കളുടെ കൂടെയും താരങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു അതിന്റെ കൂടെയാണ് ഇരുവരും കല്യാണ വേദിയെ ആഘോഷമാക്കുന്ന വീഡിയോകളുമായി ആരാധകർ എത്തിയിരിക്കുന്നത്. ഇരുവരും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നറിയുമ്പോൾ മനസ്സു നിറയുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.