അടിപൊളി പഴം പൊരിയും ബീഫ്‌ കറിയും ഉണ്ടാക്കാം…

പഴംപൊരി ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യമാണെന്ന് നമുക്ക് നോക്കാം; ഏത്തപ്പഴം, മൈദ, കുറച്ച് അരിപ്പൊടിയും, പഞ്ചസാരയും, ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി എടുക്കാം.. ഇനി വറുത്തു കോരാനുള്ള വെളിച്ചെണ്ണയും…
ഇനി ബീഫ് കറി ഉണ്ടാക്കാൻ: ബീഫ്, സവാള, തക്കാളി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാല, മല്ലിപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി എന്നിവയും എരിവിന് ആവശ്യമുള്ള പച്ചമുളകും ഇനി ആവശ്യത്തിന് ചുവന്നുള്ളിയും വെളുത്തുള്ളിയും എടുക്കാം…

കുറച്ച് വിനാഗിരിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും എടുക്കണം അവസാനമായി കടുകും പച്ചമുളകും കുറച്ച് കറിവേപ്പിലയും എടുക്കാം…
ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം… ആദ്യംതന്നെ പഴംപൊരി ഉണ്ടാക്കാം.. ഇതിനായി രണ്ട് മൂന്ന് എത്തപ്പഴം പഴം തൊലി കളഞ്ഞു നീളത്തിൽ കീറി എടുക്കാം… ഇനി ഇതിനുള്ള മാവാണ് ഉണ്ടാക്കേണ്ടത്.. വാ വലിപ്പമുള്ള പാത്രത്തിൽ ഒരു കപ്പ് മൈദയും, രണ്ട് സ്പൂൺ അരിപ്പൊടിയും, ഒരു സ്പൂൺ പഞ്ചസാരയും അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്യാം… അതിലേക്ക് ആവശ്യമായ വെള്ളം

ചേർത്ത് മാവ് ആക്കി എടുക്കാം… അധികം ലൂസാകേണ്ടതില്ല… ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കാം…എണ്ണ നന്നായി ചൂടായി വരുമ്പോൾ അൽപനേരം മാവിൽ മുക്കി ഇട്ടാ ഏത്തപ്പഴത്തിന്റെ കഷ്ണങ്ങൾ എണ്ണയിൽ മുക്കി പൊരിച്ചെടുക്കാം… ഇങ്ങനെ എല്ലാ കഷ്ണങ്ങളും പൊരിച്ചു മാറ്റി വെക്കാം….
ബീഫ് കറി ഉണ്ടാക്കാൻ ആയി ബീഫ് കഴുകി എടുക്കാം…ഇതിലേക്ക് അഞ്ചാറ് ചുവന്നുള്ളി അരിഞ്ഞതും കുറച്ച് വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചതും ചേർക്കാം… ഇനി ഒരു സ്പൂൺ മല്ലിപൊടിയും, ഒരു സ്പൂൺ മുളകുപൊടി, അല്പം മഞ്ഞൾ പൊടിയും പിന്നെ ഒരു ടീസ്പൂണ് കുരുമുളകുപൊടിയും ഒരു ടീസ്പൂൺ ഗരംമസാലപ്പൊടിയും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും കുറച്ച് പച്ചമുളകും

ആവശ്യത്തിന് ഉപ്പ് ഇവയെല്ലാം കൂടി ബീഫിലേക്ക് ഇട്ട് ഇളക്കി അര മണിക്കൂർ വയ്ക്കാം.. ഇനി ബീഫ്നെ കുക്കറിൽ വേവിക്കാൻ വെക്കാം…ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന 2 സവാള ചേർക്കണം, ശേഷം നന്നായി ഇളക്കാം..ഇനി ഓരോ ടേബിൾസ്പൂൺ വീതം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം… ഇനി ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ഒരു തക്കാളിയും ചേർക്കാം.. അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക.. തക്കാളി വെന്ത് ഉടഞ്ഞ് വരുമ്പോൾ വേവിച്ചുവെച്ച ബീഫ് ചേർക്കാം.. ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കണം..ഇനി അൽപ്പസമയം മൂടിവെച്ച് തിളപ്പിച്ച് എടുക്കാം.. ഇനി ഇതു കുറുകിവരുമ്പോൾ വാങ്ങാവുന്നതാണ്…ശേഷം ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കണം., ചുവന്നുള്ളിയും

വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് ബീഫ് കറിയിലേക്ക് ഒഴിക്കാം…അങ്ങനെ അടിപൊളി പഴംപൊരി ബീഫ് കോംബോ തയ്യാർ ആണ്….

MENU

Comments are closed.