സ്വീറ്റി കുനഫാ ഈസി ആയി ഉണ്ടാക്കാം…

കുനഫ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ആദ്യം വേണ്ടത് കുനാഫ ഡോ ആണ്.. അല്ലെങ്കിൽ വറുത്ത സേമിയ എടുക്കാം, ഇനി അല്പം ബട്ടറും പിസ്തയും എടുക്കാം.. ഇനി രണ്ട് കപ്പ് പാലും മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ ഉം 3 ടേബിൾസ്പൂൺ ഫ്രഷ് ക്രീമും അര കപ്പ് മിൽക്ക് മേടും എടുക്കാം… സിറപ്പ് ഉണ്ടാക്കാനായി ഒരു കപ്പ് പഞ്ചസാര, അര കപ്പ് വെള്ളം, എന്ന രീതിയിൽ എടുക്കാം.. അവസാനമായി ഒരു നാരങ്ങയുടെ നീരും എടുക്കാം…
ഇവിടെ ഞാൻ ഇപ്പോൾ സേമിയ ആണ് എടുത്തിരിക്കുന്നത്..

സേമിയ വളരെ കനം കുറഞ്ഞത് ആണ്… ഇത് കൈകൊണ്ട് പൊടിച്ചെടുക്കാം… ശേഷം 50ഗ്രാം ഉപ്പില്ലാത്ത ഉരുക്കിയെടുത്ത ബട്ടർ പൊടിച്ചു വെച്ചിരിക്കുന്ന സേമിയയിലേക്ക് ഒഴിക്കാം…കുറച്ച് നേരം ഈ മിക്സ് മാറ്റിവെക്കണം.. ഇനി സോസ് ആണ് ഉണ്ടാക്കേണ്ടത്… ഇതിനായി ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് ബട്ടർ ഇടാം.. ഇനി രണ്ട് കപ്പ് പാല് ചേർക്കാം.. പാലൊന്നു ചൂടായി വരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ ഉം മൂന്ന് ടേബിൾ സ്പൂൺ ഫ്രഷ് ക്രീമും ചേർക്കാം…ഒന്ന് മിക്സ് ചെയ്തിട്ട്, അരക്കപ്പ് മിൽക്ക് മേടും ചേർക്കാം…ശേഷം നന്നായി ഇളക്കി കൊണ്ടിരിക്കാം… അൽപസമയം കഴിഞ്ഞ് പാലും മറ്റു സാധനങ്ങളും കുറുകി വരും…

വീണ്ടും നന്നായി മിക്സ് ചെയ്തു ക്രീം പോലെ ആകുമ്പോൾ വാങ്ങാവുന്നതാണ്… ഇനി സേമിയയും ക്രീമും സെറ്റ് ചെയ്ത് അവനിലേക്ക് വെക്കാം.. ആദ്യം ഒരു പരന്ന പാത്രത്തിൽ ബട്ടർ തേച്ചു സേമിയ നിരത്താം… ആദ്യ ലയർ സേമിയയ്ക്ക് മുകളിലായി ഇപ്പോൾ തയ്യാറാക്കിയ ക്രീം – എല്ലാ ഭാഗത്തും എത്തുന്ന വിധം ഒഴിക്കാം.. ഇതിനു മുകളിലായി ബാക്കിയുള്ള സേമിയയും നിരത്തിയശേഷം 200 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്ക് വെക്കാം… പത്തു മിനിറ്റിനുശേഷം കുനഫാ തയ്യാറാണ്…പിന്നെ ഓവൻ ടൈപ്പ് അനുസരിച്ച് ബേക്കിംഗ് ടൈം ചെയ്ഞ്ച് ആവും.. അത് ശ്രദ്ധിച്ചു വേണം ബെയ്ക് ചെയ്യാൻ… കുനാഫ യുടെ മുകളിൽ ഷുഗർ സിറപ്പ് ഒഴിച്ചശേഷം ആണ് കഴിക്കേണ്ടത് …അത് ഉണ്ടാക്കാനായി അരക്കപ്പ് വെള്ളം ചൂടാക്കി ഒരു കപ്പ് പഞ്ചസാര ഇട്ട് മിസ്സ് ചെയ്യാം…

പഞ്ചസാര ഉരുകിയതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ലെമൺ ജ്യൂസ് ഒഴിക്കാം… ഷുഗർ സിറപ്പ് കട്ടയായി പോകാതിരിക്കാനാണ് ലെമൺ ജ്യൂസ് ഒഴിക്കുന്നത്… എല്ലാവരും ട്രൈ ചെയ്തു നോക്കു… ഉറപ്പായും ഇഷ്ടപ്പെടും..

MENU

Comments are closed.