ഇടുക്കിയിലെ ആദ്യത്തെ ഹെലിപ്പാട് – ഒട്ടകതല മേട്ടിൽ; വിനോദ സഞ്ചാരത്തിന്റെ പുത്തൻ മുഖം…

ഇടുക്കി ജില്ലയിലെ എണ്ണംപറഞ്ഞ ടൂറിസ്റ്റ് സ്പോട്ടുകൾ ഒന്നാണ് ഒട്ടകതല മേട്… ഈ പ്രദേശത്തോട് അടുത്തായാണ് പാഞ്ചാലിമേട്, രാമക്കൽമേട്, തേക്കടി എന്നി വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്… ഒട്ടകതലമേട്ടിൽ നിന്നാൽ കുമളിയും പരിസരപ്രദേശങ്ങളും മുഴുവനും കാണാം… ഇന്നത്തെ യാത്ര ഒട്ടകത്തല മേട്ടിലെ ഹെലിപ്പാട് കാണാനാണ്… ഇതിന്റെ പണി കഴിച്ചിട്ട് അധികമായിട്ടില്ല… തേക്കടിയിൽ നിന്നും കൊച്ചിയിലേക്ക് ഹെലി ടാക്സി എന്ന ആശയത്തിൽ നിന്നാണ് ഇവിടെ ഒരു ഒരു ഹെലിപാഡ് നിർമ്മിച്ചത്… ഈ പുതിയ

ആശയം കുമിളി ടൂറിസത്തിന് തന്നെ ഒരു പുതിയ ഉണർവ് നൽകുകയായിരുന്നു…കുട്ടിക്കാനത്ത് നിന്നാണ് എന്റെ യാത്ര ആരംഭിച്ചത്.. പോവുന്ന വഴിയിൽ തേയിലത്തോട്ടങ്ങളും താഴ്വരകളും കൂടെ ഹൃദയത്തെ വരെ തണുപ്പിക്കുന്ന കോടമഞ്ഞും കണ്ടു… ഇവിടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കണ്ടു., മലമുകളിൽ നിന്നും ശുദ്ധമായ വെള്ളം ആണ് താഴേക്ക് ഒഴുകുന്നത്… ധാരാളം യാത്രികർ ഇവിടെയൊന്നു ബ്രേക്ക് ചെയ്ത ശേഷമാണ് മുന്നോട്ട് പോകുന്നത്… പിന്നെ ഇത് നമ്മുടെ ചാർലി ഷൂട്ട് ചെയ്ത സ്ഥലം ആണ് കേട്ടോ… 75 അടി മുകളിൽ നിന്നാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം താഴേക്ക് ഒഴുകുന്നത്… എത്ര സമയം ഇവിടെ ചെലവഴിച്ചാലും ഇതൊരു നഷ്ടമായി തോന്നുകയില്ല , അത്രക്ക് ഭംഗി ആണ്..എങ്കിലും അടുത്തുള്ള ടീ ഷോപ്പിൽ നിന്നും ചൂട് ചായ കുടിച്ച ശേഷം വീണ്ടും മുന്നോട്ട് യാത്ര തുടർന്നു… വെള്ളച്ചാട്ടത്തിനു സമീപം നിന്നപ്പോൾ ഒരു ഫ്രിഡ്ജിൽ കയറിയ ഫീൽ…അതുപോലെ തണുപ്പ് ആണ്.. കുട്ടിക്കാനത്തു നിന്ന് കുമളിയിലേക്കാണ് പോകുന്നത്.. ഇവിടെ നിന്ന് നേരെ നോക്കിയാൽ തമിഴ്നാട് ചെക്ക് പോസ്റ്റ് കാണാം.. പക്ഷേ നമുക്ക് വഴി അല്ലേ പോകേണ്ടത് ; ഇവിടുന്ന് നേരെ ലെഫ്റ്റ് എടുക്കാം… കുറേ കടകളും വളവുകളും എല്ലാം കഴിഞ്ഞു ഒന്നാം മൈലിലേക്ക് ഉള്ള വഴി കയറി.. ഇതും ഇടത്തേക്ക് ഉള്ള വഴിയായിരുന്നു…നേരെ ഉള്ള വഴി കട്ടപ്പനയിലേക്ക് ആണ്.. ഒന്നാം മൈൽ എത്തിയപ്പോഴേക്കും പരിസരത്ത് കടകൾ ഒന്നും കാണാനായില്ല.. മരങ്ങളും ചെടികളും മാത്രം.. ഇവിടെ നിന്ന് ‘ഒട്ടത്തല മേട്’ എന്ന സൂചനാ ബോർഡ് കണ്ട ടൈൽ പാകിയ വഴിയിലൂടെ വീണ്ടും യാത്ര തുടർന്നു..

ഇങ്ങോട്ടുള്ള വഴി നേരത്തെ വളരെ മോശമായിരുന്നു.. ഹെലിപ്പാട് വന്നശേഷമാണ് വഴി വൃത്തിയാക്കിയത്… മെയിൻ റോഡിൽ നിന്നും അധികനേരം വാഹനമോടിച്ച് ശേഷമാണ് ഹെലിപ്പാട് എത്തിച്ചേരുന്നത്… ഇത് പ്രധാന കടൽനിരപ്പിൽ നിന്നും 1300 മീറ്റർ മുകളിലാണ്.. ചെറിയൊരു പാർക്കിന്റെ സെറ്റപ്പ് ഇവിടെ കാണാം… പക്ഷേ കമ്പ്ലീറ്റ് ആയിട്ടില്ല…അധിക യാത്രികരെ ആകർഷിക്കാൻ വാച്ച് ടവറും, ഏറുമാടവും എല്ലാമുണ്ട് …ഒരു ഹെലിപ്പാട് ഉള്ള ജാഡ ഒന്നുമില്ലാതെ ഒട്ടത്തല മേട് ഇന്നും പഴയ വിനയ ഭാവത്തോടെ കാറ്റും മഴയും ഏറ്റുവാങ്ങി അവിടെ തന്നെ ഉണ്ട്… പണിത സമയത്തെ സൗന്ദര്യം എല്ലാം നഷ്ടപ്പെട്ട് ഹെലിപ്പാടും… പിന്നെ ഇവിടെ പറയാൻ ഉള്ള കാഴ്ച ഒന്ന് രണ്ട് രണ്ട് മൊബൈൽ ടവറുകളുടെ സാന്നിധ്യമാണ് ഇതിവിടെ ഉള്ളതുകൊണ്ട് തന്നെ ചെറിയ പക്ഷികളോ ചിത്രശലഭങ്ങളോ അണ്ണാറക്കണ്ണൻമരോ

ഈ പ്രദേശത്ത് ഇല്ല… ഇവിടെ മുഴുവൻ പുൽച്ചെടികൾ കാണാം ഇതിന് ഇടയിലൂടെയുള്ള ഇടവഴിയിലൂടെ വാച്ച് ടവറിലേക്ക് നടന്നു.. ഇവിടെ നിന്നാൽ തേക്കടിയും തൊട്ടടുത്തുള്ള കടും എല്ലാം കാണാം….പിന്നെ ഇവിടെയുള്ള ഈ തണുപ്പൻ കാലാവസ്ഥയും മഴ പെയ്തു കഴിഞ്ഞുള്ള കോടമഞ്ഞും എല്ലാം സുന്ദരമായ കാഴ്ചകൾ ആണ്…

MENU

Comments are closed.