പാൽ കേക്ക് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. ഇത്തവണ ഗോതമ്പു പൊടി കൊണ്ട് ഉഗ്രൻ പാൽ കേക്ക് ഉണ്ടാക്കാം..

പാൽ കേക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഗോതമ്പുപൊടി, മുട്ട, പഞ്ചസാര, പാൽ, ഏലയ്ക്കാപൊടി, ഒരു നുള്ള് ബേക്കിംഗ് സോഡ, അല്പം വെള്ളം, പിന്നെ കുറച്ചു നെയ്യും.. വറുക്കാൻ ആവശ്യമായ എണ്ണയും പിന്നീട് ആവശ്യത്തിന് ഉപ്പും എടുക്കാം… എന്നാപ്പിന്നെ പിന്നെ നമുക്ക് തുടങ്ങാം…
ബാറ്റർ ഉണ്ടാക്കാൻ പോകുന്ന പാത്രത്തിലേക്ക് രണ്ടര ടേബിൾ സ്പൂണ് പഞ്ചസാര ഇട്ടു കൊടുക്കാം.. ശേഷം ഒരു നുള്ള് ഉപ്പും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും, കാൽ ടീസ്പൂൺ

ഏലയ്ക്കാപ്പൊടിയും, ഇട്ട് നല്ലപോലെ ഇളക്കാം. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർക്കാം…ശേഷം ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കാം… ഇതിലേക്ക് ഇനി
ഒരു കപ്പ് ഗോതമ്പുപൊടി ആണ് ചേർക്കേണ്ടത്.. ആവശ്യമായ പാൽ ചേർത്ത് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക… ഈ മാവ് കട്ടിയിൽ പരത്തിയ ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് മാറ്റി വയ്ക്കാം.. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി, ഈ കഷ്ണങ്ങൾ വറുത്തു കോരാം… ഇനി മധുരത്തിന് ആയി പഞ്ചസാര ലായനി ഉണ്ടാക്കണം..

ഇതിനായി അര കപ്പ് പഞ്ചസാര ഒരുകപ്പ് വെള്ളത്തോടൊപ്പം തിളപ്പിക്കാം..ഇതിലേക്ക്‌ വറുത്ത കേക്ക് കഷ്ണങ്ങൾ ഇട്ട് വെയ്ക്കാം…ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കഴിക്കാം..ഇത് വളരെ സിംപിൾ ആയ ഒരു പലഹാരം ആണ്..ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കിക്കൊള്ളു…

MENU

Comments are closed.