സൂപ്പർ ടേസ്റ്റിൽ മസാല ദോശ വീട്ടിലുണ്ടാക്കാം…

മസാല ദോശ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: 750 ഗ്രാം പച്ചരി, 250 ഗ്രാം പുഴുക്കലരി കാൽ കിലോ ഉഴുന്ന്, ആവശ്യത്തിന് ഉപ്പ് എന്നിവ മാവിന് വേണ്ടിയും.. ഇനി മസാലയ്ക്ക് വേണ്ടി ഉരുളക്കിഴങ്ങും സവാളയും തക്കാളി പച്ചമുളക് ഇഞ്ചി കറിവേപ്പില, വറ്റൽ മുളക്, കടുക് എന്നിവയും എടുക്കാം… ഇനി എങ്ങനെയാണ് ഹോംമെയ്ഡ് മസാലദോശ ഉണ്ടാക്കുന്നത് എന്ന് നോക്കാം…
മസാല ദോശ നാളെ ഉണ്ടാക്കാൻ അരിയും ഉഴുന്നും ഇന്ന് തന്നെ വെള്ളത്തിൽ ഇടണം..

പുഴുങ്ങലരിയും പച്ചരിയും കഴുകി ഒന്നിച്ച് വെള്ളത്തിൽ ഇടാം.. ഉഴുന്ന് കഴുകി വേറൊരു പാത്രത്തിൽ ഇടണം.. കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും അരിയും ഉഴുന്നും വെള്ളത്തിൽ കിടക്കണം.. ഇനി അരി അരയ്ക്കാം,. നല്ല സ്മൂത്തായി അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റാം.. ഇതുപോലെ ഉഴുന്നും അരച്ച് ഈ പാത്രത്തിലേക്ക് ഇടാം.. ഇനി അരിയും ഉഴുന്നും മാവും നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും ചേർത്ത് പുളിക്കാൻ വെക്കാം… പുളിച്ചു വരാൻ ആറു മണിക്കൂറെങ്കിലും എടുക്കും.. അപ്പോൾ ഇന്ന് രാവിലെ അരിയും ഉഴുന്നും വെള്ളത്തിലിട്ടാൽ വൈകുന്നേരം അരച്ചു വെക്കാം..അങ്ങനെ ആണേൽ നാളെ രാവിലെതേക്ക് മസാല ദോശ ഉണ്ടാക്കാം…ഇനി മസാലയ്ക്ക് വേണ്ടി അര കിലോ ഉരുളക്കിഴങ്ങ് വേവിച്ച്

എടുക്കാം…വെന്ത് വന്ന ഉരുളക്കിഴങ്ങ്ന്റെ തൊലി പൊളിച്ച് കഷണങ്ങളാക്കി എടുക്കാം.. ഇനി 500 ഗ്രാം സവാളയും, രണ്ട് തക്കാളിയും, ആവിശ്യം വേണ്ട പച്ചമുളകും അരിഞ്ഞുവയ്ക്കുക.. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം.. കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് മൂപ്പിക്കുക.. ഇനി സവാള ചേർത്ത് അല്പം ഉപ്പിനോടൊപ്പം വഴറ്റുക… ഇതിലേക്ക് ഇനി പച്ചമുളകും വേവിച്ച് മുറിച്ചു വച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ഇട്ടുകൊടുക്കാം.. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉരുളക്കിഴങ്ങിനും മറ്റും വേണ്ട ഉപ്പും ചേർക്കാം… നന്നായി ഇളക്കിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ടുകൊടുക്കാം… ഇനി ദോശ ഉണ്ടാക്കാൻ ആയി ഒരു വലിയ പാൻ ചൂടാക്കാം…

ഇതിലേക്ക് എണ്ണ തടവി കൊടുക്കാം.. ശേഷം മാവൊഴിച്ച് നൈസ് ആയി പരത്താം…അടി ഭാഗം ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മസാല കൂട്ട് രണ്ട് ടേബിൾ സ്പൂണ് ഇട്ട് ഇഷ്ടമുള്ള രീതിയിൽ മടക്കി എടുത്ത് കഴിക്കാം…ഇങ്ങനെ മുഴുവൻ മാവും ദോശ ആകാം.. ആവശ്യം പോലെ എല്ലാവർക്കും കൊടുത്തൊള്ളൂ….

MENU

Comments are closed.