പാലമരത്തിലെ സ്ഥിര താമസക്കാരായ യക്ഷികളുടെ രഹസ്യം അറിയണോ…ഇത് അറിയാതെ പോവല്ലേ..

പല മുത്തശ്ശി കഥകളിലും കേട്ടുപഴകിയ കാര്യമാണ് പാല മരത്തിലെ പ്രേതങ്ങളുടെ വാസത്തെ കുറിച്ച്… നാടും നാട്ടുകാരും എന്തിന് പ്രേതങ്ങൾ വരെ മോഡേൻ ആയിട്ടും നമ്മുടെ പഴയ കഥകൾക്ക് മാത്രം പറയത്തക്ക മാറ്റമൊന്നും ഉണ്ടായിട്ടില്ല… അതായത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കഥകളിലെ പ്രേതം പാലയിൽ തന്നെയാണ് കഴിയുന്നത് (അല്ലാതെ അവർക്ക് കഴിയാൻ ആരും ഫ്ലാറ്റ് ഒന്നും പണിതട്ടില്ല)… കണ്ടും കേട്ടും പഴകിയ കഥകളിൽ പ്രേതങ്ങളുടെ പരിപാടി വഴിയെ പോകുന്നവരെ പേടിപ്പിച്ചു ബോധം കിടത്തി പാല ചോട്ടിൽ കൊണ്ടു ഇടുക എന്നതാണല്ലോ….


കഥ ഒക്കെ പോകട്ടെ ഇനി കാര്യത്തിലേക്ക് വരാം.. എന്തുകൊണ്ടാണ് പാലയുടെ ചുവട്ടിൽ എത്തുന്ന ആളുകൾ ബോധംകെട്ടു വീഴുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… എന്നാൽ അത് പറയാം; മനുഷ്യരെ പോലെയും മറ്റ് ജീവികളെ പോലെയും ഭൂമിയിലെ മരങ്ങളും ചെടികളും വായു ഉള്ളിലേക്ക് എടുക്കുകയും അതേസമയം കാർബൺഡയോക്സൈഡ് പുറത്തേക്ക് തള്ളുകയും ചെയ്യുന്നുണ്ട്.. പക്ഷേ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിതസസ്യങ്ങൾ കാർബൺഡയോക്സൈഡ് ഉള്ളിലേക്ക് എടുക്കുകയും ഭക്ഷണം പാകം ചെയ്യുന്ന പ്രക്രിയ ആയ പ്രകാശസംശ്ലേഷണം നടക്കുകയും തൽഫലമായി ഓക്സിജൻ പുറത്തേക്ക് വിടുകയും ചെയ്യുന്നു…

എന്നാൽ പ്രകാശത്തിന്റെ അഭാവത്തിൽ മറ്റുള്ള ജീവികളെപ്പോലെ ഓക്സിജൻ ഉള്ളിലേക്ക് എടുക്കുകയും ശ്വാസോച്ഛ്വാസതിന്റെ ഫലമായി കാർബൺ ഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുന്നു… അപ്പോൾ രാത്രിസമയങ്ങളിൽ പാലയുടെ പരിസരത്ത് കൂടെ പോകുന്നവർ പാലച്ചോട്ടിൽ വിശ്രമിക്കുകയോ അധിക സമയം ചിലവഴിക്കുക ചെയ്യുമ്പോൾ ബോധ്യ ക്ഷയം ഉണ്ടാകുന്നു, കാരണം പാലയും പുറത്തേക്ക് വിടുന്നത് കാർബൺഡയോക്സൈഡ് ആയതുകൊണ്ടുതന്നെ… ഒന്ന് ചിന്തിച്ചാൽ എന്തുകൊണ്ടായിരിക്കും പണ്ടുള്ള ആളുകൾ പ്രേതത്തെയും/യക്ഷി പാല മരത്തെയും

ബന്ധിപ്പിച്ച് കഥ ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ ഒരുപക്ഷേ മാനഹാനി ഭയന്ന് ആകാം എന്ന് പറയുന്നതായിരിക്കും ശരി… ഓക്സിജൻ കിട്ടാതെ മയങ്ങി വീണത് ആകാം എന്ന കാര്യം ഒരുപക്ഷേ അവർക്കറിവില്ലതിരിക്കാം… (വായു കിട്ടാതെ ബോധംകെട്ട് വീണതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ – ആ കാലത്ത്) പിന്നീട് വന്ന മുത്തശ്ശിക്കഥകൾ; കുട്ടികൾ പാലയുടെ ചുവട്ടിൽ പോയി ബോധംകെട്ട് വീഴാതിരിക്കാൻ ഒരുമുഴം മുമ്പേ എറിഞ്ഞത് ആകാം, അതും പ്രേതകഥകൾ എന്ന ഹാഷ് ടാഗിൽ..

MENU

Comments are closed.