ചില്ലിചിക്കന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ബീഫ് ചില്ലി..

പലവിധത്തിൽ പല തരത്തിൽ നമ്മെ ഞെട്ടിക്കാറുള്ള ഒന്നാണ് ബീഫ് വിഭവങ്ങൾ.. അപ്പോൾ സ്ഥിരമായി ഉണ്ടാക്കുന്ന ചില ഐറ്റംസിൽ നിന്നും വെറൈറ്റി ആയിട്ട് ചിന്തിക്കുമ്പോഴാണ് ബീഫ് ചില്ലി എന്ന അവതാരം കടന്നുവരുന്നത്… അപ്പോൾ ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ബീഫ് (ആവശ്യംപോലെ എടുക്കാം കേട്ടോ) ഞാൻ ഒരു കിലോ ആണ് എടുത്തത്.. പിന്നെ നമുക്ക് വെളുത്തുള്ളി എടുക്കാം.. കുറച്ച് ഇഞ്ചിയും, കുരുമുളക് പൊടിച്ചതും, മുളകുപൊടിയും, പിന്നെ മൂന്ന് സവാള, പച്ചമുളക്, കുറച്ചു സോയസോസ്, ആവശ്യത്തിനു ഉപ്പും, ഒരു ക്യാപ്സിക്കവും ആവശ്യത്തിന് വെളിച്ചെണ്ണയും എടുക്കാം…


ഇനി ഈ ചില്ലി ബീഫ് ഒന്നുകൂടെ സ്പെഷ്യൽ ആക്കാൻ വേണ്ടി നമുക്ക് ഗരം മസാല വീട്ടിൽ തന്നെ ഉണ്ടാക്കാം.. ഇത്രയ്ക്ക് വെയിറ്റ് ചെയ്യാൻ പറ്റാത്തവരാണെങ്കിൽ റെഡിമെയ്ഡ് ഗരംമസാല ഉപയോഗിക്കാം കേട്ടോ… അപ്പോൾ ഗരം മസാല ഉണ്ടാക്കാൻ ആയിട്ട് ഒരു കഷണം കറുവപ്പട്ട, 3 4 ഏലയ്ക്കാ, കുറച്ചു പെരുംജീരകം, ഒരു താക്കോലം, ജാതിപത്രി കഷ്ണം, അഞ്ചാറ് ഗ്രാമ്പുവും കൂടി എടുക്കാം.. ഒരു പാൻ ചൂടാക്കി ഇവ ഓരോന്നായി അതിലേക്ക് നന്നായി മൂപ്പിക്കണം… ഇനി മിക്സിയിലേക്ക് ഇട്ട് പൊടിച്ചെടുക്കാം.. അങ്ങനെ നമ്മുടെ മസാല തയ്യാറാണ്; വീട്ടിൽ എന്ത് ഉണ്ടാക്കിയാലും ഒരു പ്രത്യേക രുചി തന്നെയാണ് അല്ലാതെ ഏതു കടയിൽ നിന്ന് വാങ്ങിച്ചാലും എത്ര രുചി ഒന്നും കിട്ടില്ല…


ഇനി ക്യാപ്സിക്കവും, സവാളയും മുറിച്ച് വെക്കാം.. വെളുത്തുള്ളി പേസ്റ്റ് ആക്കിയത് രണ്ട് ടേബിൾസ്പൂൺ വേണം, ഇതുപോലെ ഇഞ്ചി പേസ്റ്റ് രണ്ട് ടേബിൾസ്പൂൺ എടുക്കാം… ഇനി ബീഫ് കഷണങ്ങൾ ഒരു പാത്രത്തിലേക്ക് ഇടാം.. ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.. രണ്ട് ടീസ്പൂൺ കുരുമുളക് പൊടിയും, സോയാസോസും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.. എന്നിട്ട് ഇത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം.. ഫ്രിഡ്ജില് വെച്ചാലും മതി കേട്ടോ.. മസാല നന്നായി പിടിച്ച് വന്നതിനുശേഷം ബീഫ് കുക്കറിലേക്ക് മാറ്റി വേവിച്ചെടുക്കാം… ബീഫ് വെന്തതിനുശേഷം മറ്റൊരു പാൻ ചൂടാക്കാം.. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം.. ഇനി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇട്ട് വഴറ്റുക…സവാള വഴന്ന് വന്നതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം ഇട്ടുകൊടുക്കാം..

ക്യാപ്സിക്കം പെട്ടെന്ന് വാടി വരും..ഇപ്പോൾ നമുക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും, പൊടിച്ചുവെച്ച ഗരംമസാലയും ആവശ്യത്തിനു ചേർത്ത് കൊടുക്കാം.. മുളകുപൊടിയുടെ അളവ് എരുവിന് അനുസരിച്ച് മാറ്റാം… ഇനി ഇതിലേക്ക് കുക്കറിൽ വേവിച്ചു വെച്ച ബീഫ് ഇട്ട് ഇളക്കാം… ഇനി രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിക്കാം, പാകത്തിനുള്ള ഉള്ള ഉപ്പ് ഉണ്ടോ എന്ന് നോക്കണം.. ഇല്ലെങ്കിൽ അല്പം കൂടി ചേർത്തു കൊടുക്കാം രണ്ടുമിനിറ്റ് മൂടിവെച്ച് വെച്ച് ആവി കയറ്റി എടുക്കാം.. ഇതിലേക്ക് ആവശ്യമെങ്കിൽ ഒന്നോ രണ്ടോ സ്പൂൺ സോയസോസ് ചേർക്കാം.. എടുക്കുന്ന ബീഫ് ക്വാണ്ടിറ്റി അനുസരിച്ച് മുളകുപൊടിയുടെയും ഗരം മസാലയുടെയും എല്ലാം അളവ് വ്യത്യാസപ്പെടും.. അപ്പാ അളവ് കാൽക്കുലേറ്റ് ചെയ്തു വേണം ഉണ്ടാക്കാൻ..

പിന്നെ സവാളയും ക്യാപ്സിക്കവും അല്പം വലുതാക്കി മുറിച്ചാൽ ചില്ലി ബീഫിന്റെ ഭംഗി കൂടും…

MENU

Comments are closed.