കിടിലൻ ലിവർ റോസ്റ്റ് ഉണ്ടാക്കാം..അതും സൂപ്പർ ഈസി ആയി…

ബീഫ് ലിവർനെ റോസ്റ്റ് ആക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബീഫ്, ലിവർ, വെളുത്തുള്ളി എന്നിവ എടുക്കാം..ഇനി സവാളയും പച്ചമുളകും ഇഞ്ചി എന്നിവയ്ക്ക് ശേഷം മുളക് പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, പെരുംജീരകപ്പൊടി, ഗരം മസാല എന്നീ പൊടികളും ആവശ്യത്തിന് വെളിച്ചെണ്ണയും എടുക്കാം.. കുറച്ച് തേങ്ങാക്കൊത്ത്, വറ്റൽ മുളക്, കറിവേപ്പില, എന്നിവയും ആവശ്യമാണ്…
ആദ്യം ബീഫ് ലിവർ ചെറുതായി മുറിച്ച് വെള്ളത്തിൽ കഴുകിയെടുക്കാം.. രണ്ട് ടേബിൾസ്പൂൺ വിനാഗിരി ലിവർ കഴുകുന്ന സമയത്ത് ചേർത്ത് കൊടുത്തു അല്പസമയം

വെച്ചാൽ രക്ത ചുവ മാറിക്കിട്ടും.. ഇനി 2 സവാള നീളത്തിൽ അരിഞ്ഞു വയ്ക്കാം.. കാൽക്കിലോ ബീഫ് ലിവർ കഴുകി വേവിക്കാനുള്ള പാത്രത്തിലേക്ക് ഇടാം… അല്പം വെള്ളമൊഴിച്ച് രണ്ടു നുള്ള് മഞ്ഞൾപൊടിയും കുറച്ച് വെളുത്തുള്ളി ചതച്ചതും ഇട്ട് വേവിക്കാം… ലിവർ വെന്ത ശേഷം വാങ്ങി വയ്ക്കാം.. ഇനി ഒരു പാനിൽ എണ്ണയൊഴിച്ച് ചുടായി കഴിഞ്ഞു നീളത്തിൽ അരിഞ്ഞ സവാളയും നീളത്തിൽ കീറിയ പച്ചമുളകും ഇട്ട് വഴറ്റി ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞ് ഇട്ട് കൊടുക്കാം… സവാള വാടി വന്നുകഴിഞ്ഞു ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടിയും, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ പെരുംജീരകം പൊടിയും, അര ടീസ്പൂൺ ഗരം

മസാലപ്പൊടിയും ചേർക്കാം ഇനി ഇത് സവാളയുമായി നന്നായി ഇളക്കി ചേർക്കാം…. പൊടികൾ മൂത്തതിനുശേഷം നേരത്തെ വേവിച്ച് മാറ്റിവെച്ച ലിവർ ഈ പാനിലേക്ക് മാറ്റാം.. ഇതിലേക്ക് ലിവറിന്റെ സ്റ്റോക്ക് ഉണ്ടെങ്കിൽ ഒഴിക്കാം… അല്ലെങ്കിൽ അര കപ്പ് വെള്ളമൊഴിക്കാം.. ആവശ്യത്തിനുള്ള ഉപ്പുചേർത്ത് കൊടുക്കാം…ഉപ്പ് പാകം ആണോ എന്ന് നോക്കിയതിനു ശേഷം, 5 മിനിറ്റ് അടച്ച് വെച്ച് തിളക്കാൻ അനുവദിക്കാം… ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം കേട്ടോ… ഒഴിച്ച വെള്ളം വറ്റുന്നതുവരെ ഇതുപോലെ ഇളക്കി കൊടുക്കാം.. ഇനി മറ്റൊരു പാനിൽ 2

ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ, തേങ്ങാക്കൊത്ത് ഇട്ട് കൊടുക്കാം.. പതിയെ തേങ്ങാകൊത്തിന്റെ കളർ മാറി വരുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂത്ത് കഴിയുമ്പോൾ ഇതിലേക്ക് ചേർക്കാം.. അങ്ങനെ അടിപൊളി ബീഫ് റോസ്റ്റ് തയ്യാറാണ്, വെറുതെ ഉപ്പേരി ആയി കഴിക്കാനും അടിപൊളി സാധനം ആണേ..ഒന്ന് ട്രൈ ചെയ്തോള്ളു..

MENU

Comments are closed.