കുക്കറിൽ ക്യാരറ്റ് ഹൽവ ഉണ്ടാക്കി; പെട്ടെന്ന് വരുന്ന ഗസ്റ്റിനെ സർപ്രൈസ് ആക്കാം….

പെട്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം കേറി വന്നു ചോദിച്ചതോ ക്യാരറ്റ് ഹൽവ…നന്നായി നമ്മുടെ കയ്യിൽ കുക്കർ ഉണ്ടല്ലോ… അപ്പോൾ ഈ പറഞ്ഞ ക്യാരറ്റ് ഹൽവ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം…
ഇതിന് ആവശ്യമുള്ള സാധനങ്ങൾ നെയ്യ്, പഞ്ചസാര , ക്യാരറ്റ്, കശുവണ്ടി, ഏലക്കായ, ഇനി അൽപം പാലും എടുക്കാം…
സാധാരണ ഹൽവായിൽ നിന്ന് വ്യത്യസ്തമായി വളരെ കുറച്ചു നെയ്യ് മാത്രം മതി കുക്കർ ഹൽവക്ക് എന്നത് ഈ ഹൽവയുടെ ഒരു പ്രത്യേകതയാണ്…

ആദ്യം തന്നെ ക്യാരറ്റ് ചിരകി വെക്കാം..ഇത് 3 കപ്പ് വേണം.. ഇനി ക്യാരറ്റിനെ കുക്കറിൽ വെച്ച് വേവിക്കാം.. ഇതിനായി കുക്കർ ചൂടാക്കാം,തീ മീഡിയം ഫ്‌ളായ്മിൽ ഇട്ടാൽ മതിയേ… ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ഒഴിക്കാം…. ഇനി ചിരകി വച്ചിരിക്കുന്ന ക്യാരറ്റ് ഇട്ട് ഇളക്കാം.. 3മിനിറ്റ് ഇതുപോലെ ഇളക്കി വഴറ്റി എടുക്കാം.. ഇപ്പോൾ കാരറ്റ് നന്നായി വഴന്ന് ഒതുങ്ങി വന്ന് കാണും..ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചശേഷം, കുക്കർ അടച്ച് ഒരു വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യാം… വിസിൽ വന്നു കഴിഞ്ഞ് കഴിഞ്ഞ് അടുപ്പിൽനിന്ന് മാറ്റാം, പ്രഷർ പോയി കഴിഞ്ഞ് കുക്കർ തുറക്കാം.. ഒഴിച്ച വെള്ളം ബാക്കിയുണ്ടെങ്കിൽ ചെറിയ തീയിൽ ചൂടാക്കി വറ്റിക്കാം…

ഇതിനുശേഷം വെന്തു വന്ന ക്യാരറ്റിലേക്ക് അര കപ്പ് പാലൊഴിച്ച് ഇളക്കിച്ചേർത്ത് അതും വറ്റിച്ചെടുക്കാം.. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.. ഇനി ആറു ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം പഞ്ചസാര ഇട്ടശേഷം നല്ല പോലെ ഇളക്കാം.. ഇളക്കാതെ വെക്കരുത് പെട്ടെന്ന് തന്നെ ഇളക്കുക.. പഞ്ചസാര ഉരുകി ക്യാരറ്റിൽ പിടിച്ചതിനു ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർക്കാം…ഇനി നാല് ഏലക്കാ ചതച്ചതും കശുവണ്ടി ബദാം എന്നിവ ക്രഷ് ചെയ്തതും ചേർക്കാം… എന്നിട്ട് ഹൽവ ഇളക്കിയ ശേഷം തണുപ്പിച്ചോ ചൂടോടെയോ കഴിക്കാം… കൂടെ ഐസ്ക്രീമും ഉണ്ടെങ്കിൽ അടിപൊളി….

MENU

Comments are closed.