സൂപ്പർ ടേസ്റ്റിൽ ചിക്കൻ മപ്പാസ് തയ്യാറാക്കാം…

ചിക്കൻ മപ്പാസ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ചിക്കൻ, സവാള,ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കുറച്ച് പച്ചമുളക്, ഇനി മഞ്ഞൾപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ഇനി ഒരു കഷ്ണം കറുവപ്പട്ട, അല്പം ഗ്രാമ്പുവും ഒന്ന് രണ്ടു ഏലയ്ക്കാ, ഒരു തക്കോലം എന്നിവയും അല്പം ഉപ്പും ആറ് കശുവണ്ടി പിന്നെ തേങ്ങാപ്പാൽ പാൽ അവസാനമായി ആവശ്യമായ എണ്ണയും എടുക്കാം…
കശുവണ്ടി വെള്ളത്തിലിട്ട് കുതിർത്തി വെക്കാം.. തേങ്ങാപ്പാൽ – അരക്കപ്പ് ഒന്നാം പാലും ഒരു കപ്പ് രണ്ടാം പാലും എന്ന രീതിയിൽ വേണം എടുക്കാൻ…


വൃത്തിയാക്കിയ ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക് ഒരു സ്പൂൺ കുരുമുളകു പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് സ്പൂൺ ഗരംമസാലയും, ആവശ്യമുള്ള ഉപ്പും ചേർത്ത് ഇളക്കി അൽപസമയം മാറ്റിവയ്ക്കാം.. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കാം.. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കണം.. ശേഷം കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവയോടൊപ്പം തക്കോലവും ചേർത്ത് വറുക്കാം… ശേഷം സവാള അരിഞ്ഞതും വെളുത്തുള്ളിയും ഇട്ട് വാഴറ്റി കഴിഞ്ഞ് ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഒരു കഷണം ഇഞ്ചി ചേർത്ത് കൊടുക്കാം… സവാള വഴന്നു തുടങ്ങുമ്പോൾ നീളത്തിൽ കീറി

വെച്ചിരിക്കുന്ന 3 പച്ചമുളക് ചേർത്ത് കൊടുക്കാം… ഇനി അല്പം കൂടി മഞ്ഞൾപൊടി ചേർക്കാം.. കൂടെ അല്പം മഞ്ഞപ്പൊടിയും ഒരു സ്പൂൺ ഗരം മസാലയും ചേർത്ത് വഴറ്റാം പൊടികൾ മൂത്ത് വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുക്കാം… ഇനി നേരത്തെ മാറ്റിവെച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി, ഒരു കപ്പ് രണ്ടാം പാലും ചേർത്ത് മൂടിവെച്ച് വേവിക്കാം.. അൽപസമയം കഴിഞ്ഞ് ഒന്നിളക്കി ഉപ്പ് പകമാണോ എന്ന് നോക്കാം… എന്നിട്ട് ഉപ്പ് കറക്റ്റ് ചെയ്തു മുഴുവൻ വേവ് ആകുന്നതുവരെ മൂടിവയ്ക്കാം…

ഈ സമയം കൊണ്ട് നേരത്തെ കുർത്താൻ വച്ച കശുവണ്ടി അരച്ച് എടുക്കാം… ചിക്കൻ മുഴുവൻ വേവ് ആയി കഴിഞ്ഞു കശുവണ്ടി അരച്ചത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം.. ശേഷം ഒന്നാം പാൽ ചേർക്കാം അവസാനമായി അല്പംകൂടി കുരുമുളകുപൊടിയും വളരെ കുറച്ച് ഗരംമസാലയും ചേർത്ത് ഇളക്കി വാങ്ങാം… അപ്പം, പുട്ട്, ചപ്പാത്തി, എന്നിവയ്ക്കൊപ്പം അടിപൊളി കോമ്പിനേഷൻ ആയിരിക്കും ചിക്കൻ മപ്പാസ്; എല്ലാവരും ട്രൈ ചെയ്യണേ…

MENU

Comments are closed.