പച്ച പറുദീസയിലെ ജൈന ക്ഷേത്രവും മൈലാടി പാറയും..

കേരളത്തിൻറെ പച്ച പറുദീസ എന്നറിയപ്പെടുന്ന വയനാട്ടിൽ കാഴ്ചയുടെ വസന്തമൊരുക്കി കാത്തിരിക്കുന്ന ഒരു പാറയുണ്ട്.. അധികം പ്രശസ്തമല്ലാത്ത ഇവിടേക്ക് കൂടുതലായും സ്വദേശി സഞ്ചാരികൾ തന്നെയാണ് എത്താറ്… കൽപ്പറ്റ ടൗണിൽ നിന്നും അധികദൂരം ഒന്നുമില്ലാത്തതുകൊണ്ട് ഇന്നത്തെ യാത്ര ഈ മലയും പരിസരങ്ങളും കാണാനാണ്…കൽപ്പറ്റയിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രമാണ് മൈലാടിപ്പാറയിലേക്ക് ഉള്ളത്… പാറയിലേക്ക് പോകുന്നതിനായി കൽപ്പറ്റയിൽ എത്തി, ഇവിടെ കണ്ട ഒരാളോട് വഴി ചോദിക്കാൻ ആയി നിർത്തിയപ്പോൾ അദ്ദേഹം അബൂസലീമിന്റെ 1980സ് എന്ന കടയിലേക്ക്‌ ഉള്ള വഴിയാണ് പറഞ്ഞത്..

അധികം താമസിക്കാതെ തന്നെ കട കണ്ടെത്തി ഇവിടെ നിന്ന് ഒരു ചായയും കുടിച്ച് തൊട്ടടുത്തുള്ള കോൺക്രീറ്റ് വഴിയിൽ കൂടെ പാറയിലേക്ക് കയറാൻ തീരുമാനിച്ചു.. വളരെ ദൂരെ നിന്ന് തന്നെ പാറയുടെ ആവ്യക്തമായ പരിധികൾ കാണാമായിരുന്നു… പാറയുടെ മുകളിൽ ഒരു ജൈനക്ഷേത്രം സ്ഥിതിചെയ്യുന്നു.. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് കയറി ആണ് മൈലാടിപ്പാറയും ജൈന ക്ഷേത്രവും ഉള്ളത്.. വണ്ടി ഒരു സ്ഥലത്ത് ഒതുക്കിയതിനുശേഷം ഞങ്ങൾ നടക്കാൻ തീരുമാനിച്ചു… മുകളിലേക്ക് നടന്നു കയറാതെ വേറെ വഴിയില്ല… ഒരു പ്രൈവറ്റ്

പ്രോപ്പർട്ടിയിലൂടെയാണ് മുകളിലേക്കുള്ള വഴി… വഴി മുഴുവൻ കല്ല് ആണ്, അല്പസമയത്തെ കാട്ടുപാത യാത്രയ്ക്ക് ശേഷം മലമുകളിൽ എത്താം…ഇവിടെ രണ്ടു മൂന്നു വർഷങ്ങൾക്കു മുന്നേ പുലി ഇറങ്ങിയട്ട് ഉള്ളതായി നാട്ടുകാർ പറയുന്നു… അന്ന് ഈ കാരണങ്ങളാൽ പല മാധ്യമങ്ങളിലും ഈ പ്രദേശം നിറഞ്ഞുനിന്നിരുന്നു… ഈ വഴിയിൽ നെഞ്ച് ഒപ്പം പുല്ലുകൾ വളർന്നു നിന്നിരുന്നു…

മറ്റൊരു വഴിയിലൂടെ പാറ പുറത്തേക്ക് കയറിയാൽ മലയിൽ നിന്ന് ഒഴുകിവരുന്ന കണ്ണീർ ഉറവ കാണാം…

അവിടെ ഇവിടങ്ങളിൽ വലിയ പാറകൾ ഉന്തി നിൽക്കുന്നുണ്ടായിരുന്നു…കാജയിലെ പഞ്ചസാര തരികൾ പോലെ… കാറ്റിൽ ചില്ല കൈയുകളാൽ നൃത്തം ചെയ്യുന്ന ചെറിയ ചില മരങ്ങളെയും കാണാം… പാറയുടെ മുകളിൽ വിശാലമായ പ്രദേശത്തിന് നടുക്കായി ആണ് ആനന്ദ സ്വാമി ജൈന ക്ഷേത്രം സ്ഥിതിചെയ്യുന്നത്…പാറപ്പുറത്തെ ക്ഷേത്രത്തിന് തൊട്ടടുത്തായി ഒരു വലിയ പാറകുളം കാണാം മിക്കപ്പോഴും ഈ കുളത്തിൽ ശുദ്ധമായ ജലം ഉണ്ടാവാറുണ്ട്….

മറ്റൊരു ക്ഷേത്രം ജൈന ക്ഷേത്രം ഉള്ളത് സുൽത്താൻബത്തേരിയിൽ ആണ്….ചില മാലിന്യങ്ങളും മറ്റും കണ്ടതല്ലാതെ വേറെ പറയത്തക്ക പ്രശ്നമൊന്നും ഈ പ്രദേശത്തിന് ഇല്ല… പാറപ്പുറത്ത് നിന്ന് കൽപ്പറ്റ യുടെ പരന്ന കാഴ്ച തന്നെ കാണാം.. താഴെ കൽപ്പറ്റ ചുട്ടുപൊള്ളി നിൽക്കുന്നു., എന്നാൽ ഇനിയും ചൂട് ആകാതേ ഈ പാറയിലേക്ക് കൽപ്പറ്റ തന്റെ ചൂടുകാറ്റ് അയക്കുന്നു.. എന്നാലും മലകയറി വരുമ്പോഴേക്കും കാറ്റ് തണുപ്പൻ ആകും…

ഇത്തരം ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പാറകൾ എല്ലായിടത്തും ഉള്ളതല്ലല്ലോ… കഴിയുന്നവർ ഈ പ്രദേശം ഒക്കെ ഒന്ന് കണ്ടു പോകാൻ ശ്രമിക്കുക…

MENU

Comments are closed.