കറുമുറെ കഴിക്കാൻ സൂപ്പർ ഞണ്ട് റോസ്റ്റ്

ഞണ്ട് റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ആവിശ്യമുള്ള ഞണ്ട്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, സവാള, തക്കാളി, കറിവേപ്പില, ആവശ്യമുള്ള മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകപൊടി എന്നീ പൊടികളും.. ആവശ്യത്തിന് കുരുമുളക് ചതച്ചത്, ഉലുവ പൊടിച്ചത്, പച്ചമുളക് പിന്നെ കുടംപുളി എടുക്കാം.. അൽപം വെള്ളവും ഉപ്പും മല്ലിയിലയും എടുത്താൽ നമുക്ക് ആരംഭിക്കാം..


ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞു വെക്കാം.., സവാള നീളത്തിൽ ചെറുതായി അറിഞ്ഞു വയ്ക്കാം..ഇത് പോലെ തക്കാളിയും ചെറുതായി അരിയാം.. ഞണ്ട് വൃത്തിയാക്കി വെക്കുക കുടംപുളി കുതിരാൻ ആയി വെള്ളത്തിൽ ഇടാം..
ഇനി ഇത് എങ്ങനെ റോസ്റ്റാക്കാം എന്നു നോക്കാം.. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം..ഇതിലേക്ക് ഉണക്കമുളക് ഇടാം.. ഇനി കറിവേപ്പിലയും ഇട്ട് മൂപ്പിക്കാം..

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ഇട്ട് മൂപ്പിക്കാം.. ചുവന്നുള്ളിയും ഇട്ട് കൊടുക്കാം.. ഉള്ളി വഴന്ന് വരുമ്പോൾ നീളത്തിൽ കീറിയ പച്ചമുളക് ഇട്ട് കൊടുക്കാം..ഇനി കാൽ ടിസ്പൂണ് മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂണ് കാശ്മീരി മുളക്പൊടിയും അര ടാബ്ലെസ്പൂണ് എരിവുള്ള മുളക്പൊടിയും ഇനി കാൽ ടേബിൾസ്പൂണ് മല്ലിപ്പൊടി,കാൽ ടീ സ്പൂൺ പെരുംജീരകപൊടിയും ഒരു ടീസ്പൂൺ കുരുമുളക് ചതച്ചതും കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക.. പൊടികളുടെ പച്ചമണം മാറിയതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുക്കാം..

ഇനി പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം..ശേഷം ഇതിലേക്ക് കഴുകിവെച്ച ഞണ്ട് ചേർത്ത് മൂടി വെച്ച് ചെറുതീയിൽ വേവിക്കാം… നന്നായി ആയി വെന്ത് വന്നതിനുശേഷം മല്ലിയില കുരുമുളകുപൊടി വിതറി സെർവ് ചെയ്യാം…

MENU

Comments are closed.