ഗൃഹലക്ഷ്മി ക്കുവേണ്ടി മേക്കപ്പില്ലാത്ത രാജകുമാരിയായി നിമിഷ സജയൻ.

മേക്കപ്പ് ഉപയോഗിക്കാതെ മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ട് കയ്യടി നേടിയ താരമാണ് നിമിഷ സജയൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് പകരംവെക്കാനില്ലാത്ത താരമെന്ന പദവി നിമിഷ സജയൻ നേടിയെടുത്തു കഴിഞ്ഞു ഓരോ കഥാപാത്രങ്ങളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വ്യത്യസ്തമായി തിരഞ്ഞെടുക്കുന്ന നിമിഷയുടെ കഴിവ് തന്നെ ആരാധകർ മുൻപേ സമ്മതിച്ചു കൊടുത്തതാണ്. പ്രായത്തിൽ കവിഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നിമിഷ പിന്നീട് അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടാൻ കഴിയുന്നവയാണ്.

മുൻപേ തന്നെ പല ഷോകളിലും തനിക്ക് മേക്കപ്പിടാൻ ആഗ്രഹം ഇല്ല എന്നാണ് നിമിഷ പറഞ്ഞത് എന്നാൽ ചില ഫോട്ടോ സുഹൃത്തുക്കളിൽ താരത്തെ വെളുപ്പിച്ച രൂപഭംഗി പരം മാറ്റി സംഭവങ്ങളുണ്ടായിട്ടുണ്ട് ഇതിനെതിരെ താരം തന്നെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ഫോട്ടോസുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നാൽ ഇതുവരെ നിമിഷ സജയൻ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഗൃഹലക്ഷ്മി ക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് പച്ച ബ്ലൗസും പാവാടയും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ ആണ് ചിത്രത്തിൽ താരം ഉള്ളത് എന്നാൽ മുഖത്തെ മേക്കപ്പ് ഇല്ലാത്തത് പ്രത്യേകം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്തായാലും അധികം വൈകാതെ തന്നെ ഈ ചിത്രങ്ങൾ താരത്തിനെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുമെന്നും ബാക്കിയുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.