ഈ വീക്കെൻഡിൽ ബീഫ് കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

ബീഫ് കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : മെയിൻ ആയി ബീഫ്, സവാള, തക്കാളി, പച്ചമുളക്, എന്നിവയും മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അല്പം കുഞ്ഞുള്ളി ചതച്ചതും, ആവശ്യമായ തേങ്ങാക്കൊത്തും, കറിവേപ്പിലയും ഉപ്പും എടുക്കാം… ഇനി ഗരംമസാലപ്പൊടി മല്ലിപ്പൊടി മുളകുപൊടി കുറച്ച് മഞ്ഞൾപൊടി എന്നീ പൊടികളും ആവശ്യത്തിന് വെളിച്ചെണ്ണയും എടുക്കാം…


സവാള പച്ചമുളക് തക്കാളി എന്നിവ അരിഞ്ഞ് വെക്കാം..ബീഫ് കഷ്ണങ്ങൾ ആക്കി വെക്കാം..

ഇനി എങ്ങനെയാണ് ബീഫ് കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം.. ആദ്യം തന്നെ കുക്കറിൽ സവാള വഴറ്റി എടുക്കാം.. ഇതിനായി ആവശ്യമുള്ള എണ്ണ കുക്കറിലേക്ക് ഒഴിച്ച് ചൂടാക്കാം, ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന മൂന്നു സവാള ഇതിലേക്ക് ഇടാം, ഇനി ഇതിനെ നന്നായി ഇളക്കാം.. ശേഷം തേങ്ങാക്കൊത്തും ചേർത്തിളക്കാം, ശേഷം ചെറിയ ഉള്ളി ചതച്ചത് ഇട്ട് ഇളക്കാം..

പതിയെ വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂന്ന് ടേബിൾസ്പൂൺ ചേർക്കാം..ഇനി കീറി വച്ച പച്ചമുളകും ചേർത്ത് നന്നായിളക്കാം.. വാടി വരുമ്പോൾ ഒന്നര സ്പൂൺ മുളകുപൊടിയും അര സ്പൂൺ മഞ്ഞൾപ്പൊടിയും മൂന്ന് ടീസ്പൂൺ മല്ലിപ്പൊടിയും ചേർക്കാം… അവസാനം അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് ഇളക്കി മൂത്ത് വരുമ്പോൾ അരിഞ്ഞുവെച്ച രണ്ട് തക്കാളി ചേർക്കാം… ഇനി വൃത്തി ആക്കി വച്ച ബീഫും ചേർത്ത് മസാലയുമായി ഇളക്കി

യോജിപ്പിച്ചശേഷം, അൽപം വെള്ളവും ഉപ്പും ചേർത്ത് അത് കുക്കറിൽ അടച്ചു വച്ച് വേവിക്കാം..മൂന്നോ നാലോ വിസിൽ കഴിഞ്ഞാൽ ബീഫ് വെന്ത് കിട്ടും..അങ്ങനെ വീക്കെൻഡ് സ്‌പെഷ്യൽ ബീഫ് കറി കഴിക്കാൻ റെഡി ആണ്..ഒന്ന് ട്രൈ ചെയ്‌ത് നോക്കണേ..

MENU

Comments are closed.