ഞൊടിയിടയിൽ ഉഗ്രൻ എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം….

സൂപ്പർ ടെസ്റ്റിൽ എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസ്മതി അരി, സവാള, ക്യാരറ്റ്, പച്ചമുളക്, ബീൻസ്, പിന്നെ ഏലയ്ക്ക ഗ്രാമ്പു കറുവപ്പട്ട കുരുമുളക് എന്നിവയും ആവശ്യത്തിന് കുരുമുളകുപൊടിയും രണ്ട് മുട്ടയും ബിരിയാണിക്ക് വേണ്ട ഉപ്പും എടുത്താൽ നമുക്ക് തുടങ്ങാം….


ആദ്യം ഒരു ചട്ടി ചൂട് ആക്കാം.. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കാം.. ഏലക്ക പട്ട ഗ്രാമ്പൂ കുരുമുളക് എന്നിവ ഈ നെയ്യിൽ വറുത്തെടുക്കാം.. ഇനി ഇതിലേക്ക് അരക്കിലോ കഴുകിവെച്ച ബസ്മതി അരി ഇട്ട് വറുത്ത് എടുക്കാം…വേറെ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് വറുത്ത സുഗന്ധ വ്യഞ്ജനങ്ങളും അരിയും ഇട്ട്

വേവിക്കാം.. ആവശ്യമുള്ള ഉപ്പും ചേർക്കാം… ഇനി അരിവറുത്ത ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യും കൂടി ഒഴിച്ച് ബീൻസ്, ക്യാരറ്റ്, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കാം… ഇനി എടുത്ത് വച്ചിരിക്കുന്ന മുട്ട പൊട്ടിച്ച് ബീറ്റ് ചെയ്തെടുക്കാം… ഈ മുട്ട വഴറ്റി കൊണ്ടിരിക്കുന്ന പച്ചക്കറികളിലേക്ക് ചേർക്കാം… ഇനി ഈ മുട്ടയെ ചിക്കി എടുക്കണം.. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർക്കാം..

ഇനി വെന്തു വന്ന റൈസും ചേർക്കാം അവസാനമായി കുരുമുളകുപൊടി വിതറാം…. അങ്ങനെ അടിപൊളി ഫ്രൈഡ് റൈസ് തയ്യാർ ആണ്…

MENU

Comments are closed.