കൂന്തൽ ഫ്രൈ ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ…

കൂന്തൽ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കൂന്തൽ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, സവാള, തക്കാളി, പച്ചമുളക് എന്നിവയും മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരംമസാല പെരുംജീരകപ്പൊടി എന്നിങ്ങനെയുള്ള പൊടികളും ആവശ്യമായ ഉപ്പും എടുക്കാം..
അര കിലോ കൂന്തൽ വൃത്തിയാക്കി ആൽപ്പം വീതിയിൽ വട്ടത്തിൽ മുറിച്ചെടുക്കാം.. ഇനി സവാള നീളത്തിൽ അരിഞ്ഞ് വെക്കാം…

എട്ട് അല്ലി വെളുത്തുള്ളിയും ചെറിയ പീസ് ഇഞ്ചിയും ചതച്ച് വെക്കാം… ഇനി ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ച ശേഷം ചൂടായി വരുമ്പോൾ നീളത്തിൽ അരിഞ്ഞ സവാളയിട്ടു കൊടുക്കാം… ഇനി ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കണം ഇത് മൂത്ത് വന്നശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാലയും, കാൾ ടീസ്പൂൺ പെരുംജീരകം പൊടിയും ചേർക്കാം..ഇനി നന്നായി ഇളക്കി കൊടുക്കാം… ഇനി കുരുകളഞ്ഞ് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ചേർക്കണം..

തക്കാളി നന്നായി വഴറ്റിയെടുക്കണം… ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർക്കാം… ശേഷം വൃത്തിയാക്കി വച്ച കൂന്തൽ ചേർത്ത് ഗ്രെവിയുമായി നന്നായി യോജിപ്പിക്കുക.. ഇനി അൽപം വെള്ളം ചേർത്ത് ഇളക്കിയ ശേഷം മൂടിവെച്ച് അൽപസമയം വേവിക്കാം… (അധികം വെള്ളം ഒഴിച്ചു കറി ആകണമെന്നില്ല – ഇത് ഫ്രൈ ആണ് ഓർമ വേണം).. അപ്പോൾ വെള്ളം വറ്റി വരുമ്പോൾ വാങ്ങാം.. വെന്തത്തിനു ശേഷം വേണമെങ്കിൽ കുരുമുളകുപൊടി വിതറാവുന്നതാണ്…

ഇനി കൂന്തൽ കിട്ടുമ്പോൾ ചെയ്തു നോക്കണേ…അടിപൊളി രുചിയാ…

MENU

Comments are closed.