ഇത്രേം ഉപകാരങ്ങൾ ഉള്ള ഈ ചെടി നമ്മുക്ക് ‘ശവം നാറി’ എന്നാൽ ബംഗാളിൽ ‘നയൻതാര’..

ഇത്തരം ഭംഗിയുള്ള പൂക്കൾ ഉണ്ടാക്കുന്ന ചെടികൾ പലതും നാം ദൈനംദിന ജീവിതത്തിൽ കാണുന്നവരാണ്..എന്നാൽ പലപ്പോഴും ഈ ചെടികളുടെ പേരോ നാടോ നമ്മുക്ക് അറിയാതെ പോകുന്നു…ശരിയാണ്; നിങ്ങൾ ചിന്തിച്ചത് വളരെ ശരിയാണ്…ഊരും പേരും ഒക്കെ അറിഞ്ഞിട്ട് ഈ ചെടിയെ സ്കൂളിൽ ചേർക്കാനും ക്ലാസ്സിൽ ഇരുത്താനും പോകുന്നില്ല(ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്)…ചെടികളുടെ കാര്യത്തിൽ നമ്മൾ വാശി പിടിക്കണ്ട; കാരണം ഈ ചെടികളുടെ പേര് അവർക്ക് പോലും അറിയില്ല (ഒന്നാമത് അവരെ പേര് വിളിക്കാൻ സ്വന്തക്കാർ ആരുമില്ല..പിന്നെ അവർക്ക് ജനന സർട്ടിഫിക്കറ്റും ഇല്ലല്ലോ..)..

ഇനി നമ്മുക്ക് പ്രയോജനം ഉള്ള ഒരു കാര്യം എന്താണ് എന്ന് പറഞ്ഞാൽ ഈ ചെടികളെ കൊണ്ട് നമ്മുക്ക് ഉള്ള ഉപകാരം തന്നെ…
പറമ്പ് വൃത്തിയാക്കുമ്പോൾ ഈ ചെടിയെ ഒറ്റ അക്കത്തിൽ നിർത്തി കൊണ്ട് ബാക്കി പറിച്ചു നീക്കാർ ആണ് പതിവ്…എന്നാൽ ഇവയുടെ ഉപകാരങ്ങൾ കേട്ടാൽ/ അറിഞ്ഞാൽ ഇത് വരെ ചെയ്ത പ്രവർത്തി ഓർത്ത് നിങ്ങൾ പശ്താപിക്കും..തീർച്ച!!
നിത്യകല്യാണി, ശവംനാറി, ഉഷ മലർ, എന്നിങ്ങനെ മലയാളത്തിൽ തന്നെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി ശാസ്ത്രീയ നാമം കാത്തരന്ത്‌സ് പുസ്സിലസ് ( Catharanthus pussillus ) എന്നാണെങ്കിലും

കേരളത്തിൽ പൊതുവേ കണ്ടുവരുന്നത് കാത്തരന്ത്‌സ് റോസ്യെസ് ( Catharanthus roseus ) ആണ്. വെള്ള, റോസ്, ചുവപ്പ് കൂടാതെ കൂടിക്കലർന്ന ചില കളറുകളിലും കാണാം… മടഗാസ്കർ ആണ് ഇവയുടെ ജന്മദേശം..
പെരിവിങ്കൽ (periwinkle) എന്ന ഇംഗ്ലീഷ് നാമം ഉള്ള നിത്യകല്യാണി ഭിഷ്യഗുരന്മാർക്ക് വളരെ ഇഷ്ടമുള്ള ഒരു സസ്യം കൂടിയാണ്.. അർബുദ ചികിത്സയ്ക്ക് ആവശ്യമായിവരുന്ന വിൻകോ ആൽക്കലോയിഡുകൾ ഈ ചെടികളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്..

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും നിത്യകല്യാണിക്ക് സാധിക്കും…. വെറുതെ പറിച്ച് വലിച്ചെറിയുന്ന ഈ ചെടിയുടെ ഇല മുറിവിൽ അരച്ചിട്ടാൽ രക്തപ്രവാഹം നിലയ്ക്കുകയും പെട്ടെന്ന് ഉണങ്ങി കിട്ടുകയും ചെയ്യുന്നു.. മൂത്രാശയ രോഗങ്ങൾക്ക് ഈ ചെടിയുടെ ഇല പിഴിഞ്ഞ് കഴിക്കുന്നത് ഉപകാരപ്പെടും…ക്രിമിക്കും വയറിളക്കത്തിനും ശവംനാറി ചെടി ചതച്ച് ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഒരു ആശ്വാസമായിരിക്കും… ശവംനാറി യുടെ ഇല പ്രമേഹ സംഹാരത്തിന് ഉത്തമ ഔഷധമായി ആയുർവേദ ആചാര്യർ അഭിപ്രായപ്പെടുന്നു… ഇത്രയുമൊക്കെ ഉപകാരമുള്ള

ചെടിയെയാണ് നമ്മൾ ഇത്രനാൾ നിസ്സാരമായി കണ്ടത്..അല്ലെ..അപ്പൊ Don’t Judge a Book by it’s Cover..പിന്നെ ഈ സമയത്ത്‌ സ്വയം ചികിൽസക്ക് പോകാതെ ഡോക്ടർറെ കാണുമല്ലോ..

MENU

Comments are closed.