ഹോം മെയ്ഡ് ചിക്കൻ മസാലക്ക് ഒപ്പം ; നാടൻ ചിക്കൻ കറി സിംപിൾ ആയി ഉണ്ടാക്കാം…

നാടൻ ചിക്കൻ കറിക്ക് ആവിശ്യമായ സാധനങ്ങൾ..ചിക്കൻ, ചെറിയ ഉള്ളി 10 – 14 എണ്ണം,പിന്നെ വേണ്ടത് ഉരുളക്കിഴങ്ങ് ആണ്, ഇനി പച്ചമുളകും തക്കാളിയും എടുക്കാം..പിന്നെ നമ്മുടെ പൊടി ഐറ്റംസ് ആയ മുളക്പൊടി, മല്ലിപ്പൊടി, പെരുംജീരകം, തേങ്ങാപ്പാൽ, കസ് കസ് എന്നിവയും..പിന്നെ പട്ട ഗ്രാമ്പു ഏലക്ക താക്കോലം കുരുമുളക് എന്നിവയും..മൂന്ന് നാല് വറ്റൽ മുളക്, ഇനി ചെറിയ ഉള്ളിയും മല്ലിയിലയും ചെറുതായി അരിഞ്ഞ് എടുക്കാം…
ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂട് ആക്കി ഗ്രാമ്പു ഏലക്ക താക്കോലം കുരുമുളക് പെരുംജീരകം എന്നിവ ഇട്ട് ചൂട് ആക്കി എടുക്കാം..

ഇതിലേക്ക് ഒരു ടിസ്പൂണ് മുളക്പൊടിയും നാല് ടിസ്പൂണ് മല്ലിപൊടിയും ഇട്ട് വറുക്കാം… ഇത് കരിക്കാതെ വാങ്ങി അരച്ച് വെക്കാം..
ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂട് ആക്കാം..ഇതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ചെറിയ ഉള്ളി (14 എണ്ണം) ചെറുതാക്കി മുറിച്ച് ഇട്ട് കൊടുക്കാം..ഇനി ഇതിലേക്ക് രണ്ട് ഉരുളക്കിഴങ്ങ് മീഡിയം കഷ്ണങ്ങൾ ആക്കി ഇട്ട് കൊടുക്കാം..ഇനി മുറിച്ച് വെച്ച പച്ചമുളക് ചേർക്കാം.. പച്ചമുളക് വാടി വരുമ്പോൾ വൃത്തി ആക്കി വച്ച മീഡിയം ചിക്കൻ കഷ്ണങ്ങൾ ഇട്ട് കൊടുക്കാം..ഇതിലേക്ക് അര കപ്പ് വെള്ളം ചേർക്കാം..ആവശ്യമായ ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിക്കാം…

ചിക്കന്റെ പകുതി വേവ് കഴിഞ്ഞ് തക്കാളി ചേർക്കാം..ഇനി നേരത്തെ അരച്ച് വച്ച പ്രകൃതി ദത്തമായ മസാല ചെർക്കാം..ചിക്കൻ മുഴുവൻ വേവ് ആയി കഴിഞ്ഞ് ഒരു കപ്പ് തേങ്ങാ പാൽ ഒഴിക്കാം..ഇനി നല്ല പോലെ ചൂട് ആയി കഴിഞ്ഞ് അടുപ്പിൽ നിന്ന് ഇറക്കി വെക്കാം..അങ്ങനെ രുചികരമായ നാടൻ ചിക്കൻ കറി തയ്യാർ ആണ്..

MENU

Comments are closed.