സ്പെഷ്യൽ ലയേർഡ് ചിക്കൻ ബിരിയാണി ഉണ്ടാക്കാം…

സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, ബസ്മതി അരി, മഞ്ഞൾപൊടി, 5 സവാള, 3 തക്കാളി, മുളക് പൊടി, ഗരം മസാല എന്നിവയും അല്പം ഇഞ്ചി വെളുത്തുള്ളി പിന്നെ എരിവ്നു വേണ്ട പച്ചമുളകും, പിന്നെ മല്ലിയില പൊതിനയിലയും ഇതിന് വേണ്ട അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവയും എണ്ണയും എടുക്കാം… ഇനി ആവശ്യത്തിന് കശുവണ്ടിയും ഉണക്കമുന്തിരിയും ഒരു കപ്പ് തൈരും എടുത്തുവെക്കണം.. ഇനി ഏറ്റവും പ്രധാനപെട്ട ഒന്നായ ഉപ്പും എടുക്കണേ… ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം..
ചിക്കനെ ഉപ്പ് മഞ്ഞൾ മുളക്പൊടി ഗരം

മസാല എന്നിവ ഇട്ട് മിക്സ് ചെയ്ത് അരമണിക്കൂർ വെക്കാം..
സവാള തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ എല്ലാം അരിഞ്ഞു വെക്കുക..
ഇനി നെയ്യ് ചുടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് കോരാം..ഇതേ എണ്ണയിലേക്ക് ഒരു സവാള അറിഞ്ഞത് ഇട്ട് വറുത്ത് എടുക്കാം…ഇനി മറ്റൊരു പാനിൽ മസാല തേച്ച് മാറ്റി വച്ച ചിക്കൻ വറുത്ത് എടുക്കാം…ഈ എണ്ണയിലേക്ക് ബാക്കിയുള്ള സവാള ഇട്ട് നല്ല പോലെ വഴറ്റി എടുക്കാം..ഇനി ചെറിയ കഷ്ണം ഇഞ്ചിയും 10 അല്ലി വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് വഴറ്റാം..

നല്ല പോലെ വഴന്ന് വന്ന ശേഷം ഇതിലേക്ക് ഒരു ടിസ്‌ സ്പൂൺ ഗരം മസാല,1 ടേബിൾ സ്പൂണ് മുളക്പൊടി, ഒരു കപ്പ് തൈര്, എന്നിവ ചേർക്കാം.. ഇനി ഇതിലേക്ക് വറുത്ത് വച്ച ചിക്കൻ ചേർക്കാം..നന്നായി മിക്സ് ചെയ്ത്..ഉപ്പ് നോക്കി കറക്റ്റ് ആക്കിയ ശേഷം 10 മിനുട്ട് വേവിക്കാം..എന്നിട്ട് വാങ്ങി വെക്കാം..അങ്ങനെ മസാലയുടെ പണി കഴിഞ്ഞു..
ഇനി അരി വേവിക്കണം..ഇതിനായി ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഏലക്ക, ഗ്രാമ്പു, പട്ട എന്നിവ ഇട്ട് കൊടുക്കാം..ശേഷം അരി ഇട്ട് വഴറ്റി ആവശ്യമായ വെള്ളം ഒഴിച്ച് വേവിക്കാം..മുക്കാൽ ഭാഗം വേവിൽ വാങ്ങാം…


ഇനി ഒരു വലിയ പാത്രത്തിൽ ആദ്യം അരി ഒരു ലയർ ഇട്ട ശേഷം മുകളിൽ സവാളയും കശുവണ്ടി കിസ്മിസ് എന്നിവയും ഇടാം.. ശേഷം ചിക്കൻ മസാലയുടെ ഒരു ലയർ ഇടാം… ശേഷം ബാക്കി ഉള്ള അരിയും മസാലയും എല്ലാം ഇങ്ങനെ ലെയറുകളിൽ മുകളിലേക്ക് വെക്കാം..ഏറ്റവും മുകളിലെ ലയെറിൽ മല്ലിയില.. പുതിനയില എന്നിവ ഇടാം.. എന്നിട്ട് 20 മിനുറ്റ് ദം ചെയ്ത് എടുക്കാം..അങ്ങനെ സ്വാദിഷ്ടമായ ലയെറിൽ ചിക്കൻ ബിരിയാണി തയ്യാർ ആണ്..ട്രൈ ചെയ്യുമല്ലോ..

MENU

Comments are closed.