അടിപൊളി കടല റോസ്റ്റ് കിടിലൻ രുചിയിൽ ഉണ്ടാക്കാം…

കടല റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കടല, സവാള, പച്ചമുളക്, തേങ്ങകൊത്ത്, മുളകുപൊടി, കുരുമുളകുപൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി ഗരം മസാല പൊടി പെരുഞ്ചീരകം പൊടിച്ചത് എന്നിവയും… ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.. ആവശ്യത്തിനു കറിവേപ്പില, അല്പം നാരങ്ങയോ തക്കാളിയോ (ചെറിയൊരു പുളിക്കുവേണ്ടി ഉപയോഗിക്കാം) ആവശ്യത്തിനുള്ള എണ്ണ കൂടി എടുക്കണേ…
ഒരു കപ്പ് കടല നേരത്തെ കുതിർത്ത് വേവിക്ക് വെക്കണം, സവാള രണ്ടെണ്ണം വൃത്തിയാക്കി നീളത്തിലരിഞ്ഞത് വെക്കാം..

പച്ചമുളകും ആവശ്യത്തിന് എടുത്ത് നീളത്തിൽ മുറിച്ച് വെക്കണം.. ഇനി അരിഞ്ഞ സവാളയുടെ കാൽഭാഗം മാറ്റിവെച്ച് ബാക്കിയുള്ളവ മിക്സിയിലിട്ട് പേസ്റ്റ് ആക്കി എടുക്കാം(അരിയുന്നതിന് മുന്നെ ആയാലും പേസ്റ്റ് ആക്കിയാൽ മതി).. പേസ്റ്റ് ആക്കിയ സവാളയിലേക്ക് വേവിച്ചുവെച്ച കടല ഇട്ട് ഇളക്കി അൽപസമയം മാറ്റിവയ്ക്കാം.. ഇനി ചട്ടി ചൂടാക്കി എണ്ണയൊഴിക്കുക.. ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം… ഇനി കറിവേപ്പിലയിട്ട് മൂപ്പിക്കാം… നേരത്തെ മാറ്റിവെച്ച കാൽഭാഗം സവാളയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ആവശ്യത്തിന്

തേങ്ങാക്കൊത്തും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.. തക്കാളിയും ഇപ്പോൾ ചേർക്കണം.. ഇത് നന്നായി വഴന്നുവരുമ്പോൾ പേസ്റ്റ് ആക്കി വെച്ചിരിക്കുന്ന സവാളയും അതിൽ ഇട്ട് വെച്ച കടലയും ചട്ടിയിലേക്ക് ചേർക്കാം.. നന്നായി ഇളക്കിയ ശേഷം ഉപ്പ് പാകമാണോ എന്ന് നോക്കാം.. ഉപ്പ് പാകം ആക്കിയതിന് ശേഷം അൽപനേരം മൂടിവെച്ച് വേവിക്കാം.. ഇടയ്ക്കിടെ അടപ്പ് തുറന്ന് ഇളക്കി കൊടുക്കുമല്ലോ.. അധികമുള്ള വെള്ളം എല്ലാം വറ്റി റോസ്റ്റ് ആകുന്നതുവരെ ഇളക്കണം.. സവാളയുടെ പച്ച കളർ ഒക്കെ മാറി നന്നായി മൂത്ത് വരുമ്പോൾ വാങ്ങാവുന്നതാണ്…

MENU

Comments are closed.