മുല്ല മരുത വെച്ചി എന്നിങ്ങനെ പോകുന്ന പതിനെട്ട് വളവുകൾ താണ്ടി മേഘമലയിലേക്ക്…

ഏത് കാലാവസ്ഥയിലും നമ്മെ സ്വീകരിക്കുന്ന മുല്ല തുമ്പ വെച്ചി എന്നിങ്ങനെ നീളുന്ന പതിനെട്ട് വളവുകൾ താണ്ടിയാണ് മേഘ മലയിൽ എത്തുന്നത്… ഈ പ്രത്യേക പേരുകൾ എന്നും ഈ പ്രദേശത്തെ ഓർത്തിരിക്കാൻ പോന്നതാണ്… ഇത്ര വളവുകൾ കയറി മുകളിൽ വരുന്നത് വെറുതെയല്ല… കോടമഞ്ഞ് ഹരിത മലകൾക്കു മേലെ കേക്കിന് ക്രീം എന്ന പോലെ നിൽക്കുന്നു… ഒരു ഭക്ഷണ പ്രേമിയായ എനിക്ക് ഇതിലുപരിയായി എന്ത് ഉപമയാണ് പറയാനുണ്ടാവുക…
കോതമംഗലത്ത് നിന്ന് തുടങ്ങിയ യാത്രയാണ് ഇവിടെനിന്ന് നെടുങ്കണ്ടവും പിന്നീട് കമ്പവും ഇറങ്ങി ചിന്നമണ്ണൂരിൽ നിന്നാണ് മേഘമലയിലേക്ക് തിരിഞ്ഞത്… ചിന്നമണ്ണൂർ വരെയുള്ള യാത്ര സുഖമാണ് എന്നാൽ

ഇവിടെ നിന്നുള്ള റോഡിൻറെ അവസ്ഥ വളരെ മോശമായിരുന്നു (ഇപ്പോൾ നന്നാക്കി കാണണം).. രാവിലെ നാലരയ്ക്ക് ഉള്ള ബസ് കഴിഞ്ഞാൽ പിന്നീടുള്ള ബസിന്റെ കാര്യം റോഡിൻറെ അവസ്ഥ പോലെ ദയനീയമാണ്… എത്ര കഷ്ടപ്പെട്ട് ഇവിടെ എത്തിയാലും ഇവിടെയുള്ള കാഴ്ചകൾ കണ്ടാൽ കഷ്ടപ്പാടുകൾ എല്ലാം ഒരു നിമിഷം കൊണ്ട് മറന്ന് പോകുന്നതാണ്… ബസ്സിൽ കയറി യാത്ര ആരംഭിക്കുന്നതിനു മുൻപേ തന്നെ ഒരു കൂട്ടപ്രാർത്ഥന ഉണ്ട്… ആർക്കും ഒരു അപകടവും സംഭവിക്കാതെ ലക്ഷ്യസ്ഥാനത്തെത്തിക്കണേ എന്ന്- ഓരോ യാത്രയ്ക്ക് മുൻപും യാത്രക്കാരും ബസ് ജീവനക്കാരും പ്രാർത്ഥിക്കുന്നു… ഇതൊരു മിനി സൂപ്പർ മാർക്കറ്റ് ആണോ എന്ന് തോന്നുന്ന വിധമാണ് ആണ് ഈ ബസ്…

മേഘമാലയിലേക്കുള്ള സ്റ്റേഷനറി, പച്ചക്കറികൾ., എന്തിന് കത്തുകൾ വരെ ഈ ബസ്സിലാണ് അങ്ങോട്ട് പോകുന്നത്… ഏകദേശം നമ്മുടെ ഓഡിനറി സിനിമയുടെ ഒരു നേർസാക്ഷ്യം… ഇടുങ്ങിയ വഴികൾ പിന്നീട് പതിനെട്ടോളം ഹെയർപിൻ വളവുകൾ കയറി.. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ വളവുകളുടെ പേര് പുഷ്പങ്ങളുടെ പേരാണ്., കുറിഞ്ഞിപൂവ്, മുല്ല, വെച്ചി, മരുത, തുമ്പ, താമര എന്നിങ്ങനെയുള്ള 18 പുഷ്പങ്ങളുടെ പേര്… ഇനി ഒരിക്കൽ നമ്മൾ ഈ പുഷ്പങ്ങൾ കാണുമ്പോൾ തീർച്ചയായും ഈ വളവിനെ ഓർക്കും,.. അതിന് ആയിരിക്കും ഒരു പക്ഷെ

ഇവിടേത്തുകാർ ഇത്തരം പേരുകൾ ഈ വളവുകൾക്ക് നൽകിയത്… മലയ്ക്കു മുകളിൽ ചെന്നാൽ താമസിക്കാൻ രണ്ട് റിസോർട്ടുകള ഉണ്ട് കൂടാതെ പഞ്ചായത്ത് വക സൗകര്യങ്ങളും ലഭ്യമാണ്.. എല്ലാ മലകളെയും പോലെ ഇവിടെയും തേയിലത്തോട്ടങ്ങൾ വിശാലമായി കാണാം… നുള്ളാൻ പാകമായി കിടക്കുന്ന തേയില തളിരുകൾ… ചൂട് ചായയും മോന്തി നോക്കി നിൽക്കേണ്ട കാഴ്ച.. ഒഴുകിനടക്കുന്ന മഞ്ഞുകണങ്ങളേയും.. കാറ്റത്താടും തളിര് വള്ളിപ്പടർപ്പുകളും.. നേർത്ത സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന വെള്ളത്തുള്ളികൾ എല്ലമെല്ലാം അതിസുന്ദരം.. ദൈവത്തിൻറെ എണ്ണമറ്റ കലാവിരുതുകൾക്ക് ഇങ്ങനെ ഒരു സുന്ദരമുഖം… തേയിലത്തോട്ടങ്ങൾക്ക് നടുവിലെ ചെറിയ വെള്ളക്കെട്ടുകളിൽ മുഖം നോക്കാൻ എത്തുന്ന മേഘ പ്രതിബിംബങ്ങൾ കാണാം… അവിടെവിടെയായി ചെറിയ

വെള്ളച്ചാട്ടങ്ങൾ കാണാം…ഇതിന് അരികിലായി പുതുപുത്തൻ നൃത്തചുവടുകളുമായി ചിത്രശലഭങ്ങളും വഴി പറയുന്ന പക്ഷി കൂട്ടവും.. പ്രതീക്ഷിക്കാതെ കണ്ടുമുട്ടിയ ആനയും കുടുംബവും എല്ലാം അനുഭവിക്കേണ്ട കാര്യങ്ങൾ തന്നെ ആണ്…

MENU

Comments are closed.