കിടിലം മീൻതലക്കറി വെച്ചാലോ..

തല കറി വയ്ക്കാൻ ആവശ്യമായ സാധനങ്ങൾ: മീൻ തല, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, ഒരു തക്കാളി, പിന്നെ കുറച്ച് മഞ്ഞൾപ്പൊടി, അല്പം കുരുമുളകുപൊടി, ഗരംമസാല മുളകുപൊടി എന്നിവയും പുളിക്ക് ആവശ്യമായ കുടംപുളി..കൂടാതെ കുറച്ച് ഉലുവയും കടുകും കറിവേപ്പിലയും വെളിച്ചെണ്ണയും എടുത്താൽ തുടങ്ങാം..
ഒരു ചട്ടി അടുപ്പത്ത് വയ്ക്കാം.. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം..ചൂട് ആക്കാം,ശേഷം ഉലുവയും കടുകും ഇട്ട് പൊട്ടിക്കാം..ഇനി കറിവേപ്പിലയും ചേർത്ത് നല്ലപോലെ

ഇളക്കിയ ശേഷം 250 ഗ്രാം ചെറിയ ഉള്ളി, ആവശ്യത്തിനു വെളുത്തുള്ളിയും ഒരു വലിയ കഷണം ഇഞ്ചിയും 5 പച്ചമുളക് എന്നിവ ചതച്ച ശേഷം ചേർത്തു കൊടുക്കണം… ഇത് മൊത്തം വഴന്നശേഷം.. രണ്ട് ടേബിൾ സ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കണം.. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുക്കാം.. തക്കാളിയും വഴന്നശേഷം ആവശ്യമുള്ള വെള്ളം ചേർക്കാം..

ഇനി ഇത് തിളക്കുന്നത് വരെ വെയിറ്റ് ചെയ്യണം… പുളിക്ക് അനുസൃതമായി കുടംപുളി കഴുകി ഇട്ട് കൊടുക്കാം.. അയക്കൂറ, നെയ്മീൻ, വാറ്റ ഇതുപോലുള്ള മീനിന്റെ തലയാണ് കൂടുതൽ ഉത്തമം.. അപ്പോൾ എടുത്ത വച്ചിരിക്കുന്ന മീൻ തല കഴുകി വൃത്തിയാക്കി കറിയിലേക്ക് ഇടാം.. ഇനി ഗ്രെവിയിൽ ആവശ്യത്തിനുള്ള ഉപ്പ്
(തലക്ക് വേണ്ട ഉപ്പും ഇടണം) ഉണ്ടോ എന്ന് നോക്കി പകമാക്കിയ ശേഷം, അൽപം കറിവേപ്പില നിരത്തി മൂടിവെച്ച് വേവിക്കാം…വളരെ പെട്ടെന്ന് സൂപ്പർ ടെസ്റ്റിൽ തലക്കറി തയ്യാർ ആയി കഴിഞ്ഞിരിക്കയാണ്…ഒന്ന് ട്രൈ ചെയ്ത നോക്കിക്കോ..ഉറപ്പായും ഇഷ്ടപ്പെടും..

MENU

Comments are closed.