അഭിമാനകരമായ മുഹൂർത്തം. മകളുടെ വിവാഹ ശേഷം നിറകണ്ണുകളോടെ മാധ്യമങ്ങളെ കണ്ട് ദേവി അജിത്.

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിയ നിമിഷത്തിൽ തുടങ്ങിയ പല കാര്യങ്ങളും സ്വന്തം മക്കൾക്ക് വേണ്ടി മാറ്റിവെച്ച അമ്മയാണ് ദേവി അജിത്ത്. ഭർത്താവ് മരിച്ചതിനുശേഷം മദ്യത്തിന് അടിമയായിരുന്നു എന്നു തുറന്നുപറഞ്ഞ ദേവി അജിത് പിന്നീട് മകൾക്കുവേണ്ടി ഇനി ജീവിതത്തിൽ മദ്യപിക്കില്ല എന്നും തുറന്നു പറഞ്ഞിരുന്നു. തുറന്നുപറച്ചിലുകൾ കൊണ്ട് എന്നും വിവാദങ്ങളുടെ നായികയായി മാറിയ ദേവി അജിത്തിന് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഉള്ള ദിവസം ആണ് ഇന്ന്. ഇന്ന് ദേവി അജിത് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ദിവസമാണ് മകളുടെ വിവാഹം.

18 വയസ്സിൽ വിവാഹിതയായ ദേവി അജിത് ഇരുപത്തിരണ്ടാം വയസ്സിൽ വിധവയായപ്പോൾ കൂടെയുണ്ടായിരുന്നത് രണ്ടു വയസ്സുള്ള മകൾ മാത്രമായിരുന്നു. ഇന്ന് ഏതൊരു അമ്മയെ പോലെ ഞാനും അഭിമാനിക്കുന്നു ദിവസം ആണെന്നാണ് മാധ്യമങ്ങളോട് ദേവി അജിത്ത് തുറന്നുപറഞ്ഞത് മകളുടെ വിവാഹദിനത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ദേവി അജിത്ത് മാധ്യമങ്ങളെ കണ്ടത്. മകളെ ഒറ്റയ്ക്ക് വളർത്തി അവളുടെ വിവാഹം നടത്തുക എന്നത് അഭിമാനകരമായ മുഹൂർത്തം ആണെന്ന് ദേവി അജിത് പറയുന്നു.

വലിയ ആഡംബരം ഒന്നുമില്ലാതെ വളരെ സിംപിളായ രീതിയിൽ ഒരുങ്ങി ആണ് അമ്മയും മകളും വിവാഹത്തിന് എത്തിയത്. മക്കളെ വിവാഹത്തിന് കൈപിടിച്ച് ഏൽപ്പിക്കുമ്പോൾ അഭിമാനകരമായ മുഹൂർത്തം ആണെന്നാണ് ദേവിയെ പറയുന്നത് മകളുടെ ഭർത്താവായ സിദ്ധാർത്ഥ തിരുവനന്തപുരം സ്വദേശി ആണെന്നും തങ്ങൾ കുടുംബപരമായ അടുത്ത സൗഹൃദത്തിൽ ഉള്ളവരായിരുന്നു എന്നും ദേവി അജിത് പറഞ്ഞു. മകളുടെ അച്ഛൻ കൂടെയില്ലെങ്കിലും അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും അവളുടെ കൂടെ ഉണ്ടാകും എന്നും അവർ പറഞ്ഞു.

MENU

Comments are closed.