ഒരു കപ്പ് ഉഴുന്ന് മതി, ഹോം മേയ്ഡ് ജിലേബി റെഡിയാക്കാം…

ഇനി മുതൽ ജിലേബി വാങ്ങാൻ കടയിൽ പോകണ്ട., ഉഴുന്ന് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം..വീട്ടിൽ ജിലേബി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ, നേരത്തെ പറഞ്ഞപോലെ – ഉഴുന്ന്, പഞ്ചസാര, പച്ചവെള്ളം, അല്പം കളർ, വറുക്കാൻ ആവശ്യത്തിന് ഡാൽഡ, ചെറുനാരങ്ങ നീര്, കോൺഫ്ലവർ, പിന്നെ ഒരു പ്ലാസ്റ്റിക് കവർ…എന്നാൽ പിന്നെ സ്റ്റാർട്ട് ആക്കാം…
ആദ്യം ഉഴുന്ന് കുതിരാൻ ഇടുക.. രണ്ടുമണിക്കൂർ കുതിർന്ന വന്ന ഒരു കപ്പ് ഉഴുന്ന് അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക… ഇതിലേക്ക് 3 ടേബിൾ സ്പൂൺ കോൺഫ്ലവറും ഒരു നുള്ള് കളറും ചേർക്കണം…

ഇനി ഇത് ഇളക്കി വെക്കാം..ഇനി ജിലേബി ഇടാൻ ഉള്ള പഞ്ചസാര പാനി ഉണ്ടാക്കാനായി ഒരു പാൻ ചൂടാക്കി, രണ്ട് കപ്പ് പഞ്ചസാരയും അൽപം വെള്ളവും ചേർത്ത് തിളപ്പിക്കുക… പഞ്ചസാര വെള്ളം കയ്യിലെടുക്കുമ്പോൾ ചെറുതായി ഒട്ടിപ്പിടിക്കുന്ന രീതിയിൽ പാനി വാങ്ങാം… ഇനി പാനി കട്ട ആയി പോകാതിരിക്കാൻ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം…

ഇനി ജിലേബി വറുക്കാൻ വേണ്ട ഡാൽഡ ഒരു പരന്ന പാത്രത്തിലേക്ക് ഒഴിക്കാം…ചൂട് ആക്കാം.. പ്ലാസ്റ്റിക് കവന്റെ ഒരു മൂല മുറിച്ച ശേഷം അതിലേക്ക് മാവ് നിറച്ച് ചൂട് ആയി കിടക്കുന്ന ഡാൽഡ യിലേക്ക് ചുറ്റിച്ച് പിഴിഞ്ഞ് ഒഴിക്കാം… വറുത്ത് എടുത്ത ജിലേബി നേരെ പഞ്ചസാര പാനിയിലേക്ക് ഇടാം.. ശേഷം അൽപ സമയം ഈ പാനിയിൽ ജിലേബി മുക്കി പിടിക്കണം…ഇനി പാനിയിൽ നിന്ന് മാറ്റാം.. പിന്നെ ഒരു കാര്യം

ശ്രെദ്ധിക്കേണ്ടത് , ഇന്ന് ഉണ്ടാക്കിയാൽ നാലത്തേക്കെ സോഫ്റ്റ് ആയി വരികയുള്ളൂ എന്നതാണ്.. അപ്പോൾ എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കില്ലേ…

MENU

Comments are closed.