പേരു പോലെ തന്നെ സാരിയിൽ സിമ്പിളായി ഉണ്ണിമായ.

യൂട്യൂബ് ചാനലിലൂടെ സൗന്ദര്യ സംരക്ഷണത്തിനുള്ള ടിപ്പുകളും ആയി വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പെൺകുട്ടിയാണ് ഉണ്ണിമായ. ആ പേരുപറഞ്ഞ് പലർക്കും അറിയാൻ വഴിയില്ല എങ്കിലും സിംപ്ലി ഉണ്ണി എന്നുപറഞ്ഞാൽ ഏവർക്കുമറിയാം. നിത്യജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും തന്റെ മികച്ച അവതരണ ശൈലിയിലൂടെ അവതരിപ്പിച്ച് ആരാധകരുടെ കയ്യടി നേടി ചെറുപ്രായത്തിൽ തന്നെ മികച്ച നേട്ടം കൈവരിച്ച പെൺകുട്ടിയാണ് ഉണ്ണിമായ.

ഏതാനും നാളുകൾക്കു മുമ്പ് ഉണ്ണിമായ തന്റെ വിവാഹം നടക്കാൻ പോകുന്നു എന്ന കാര്യം ആരാധകരെ അറിയിച്ചിരുന്നു വരനെയും പരിചയപ്പെടുത്തി ഇപ്പോഴിതാ താരത്തിന് വിവാഹം നടന്നിരിക്കുക യാണ്. ഇരു മതങ്ങളിൽ പെട്ടവർ ആയതുകൊണ്ട് തന്നെ രണ്ടു മതത്തെയും ആചാരങ്ങൾക്ക് അനുസരിച്ചാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ഡോക്ടർ ആയാൽ ലെസ്ലി ജോസഫ് ആണ് ഉണ്ണിമായയുടെ വരൻ

വളരെ സിമ്പിൾ ആയാണ് ഉണ്ണിമായ വിവാഹത്തിന് ഒരുങ്ങിയിരിക്കുന്നത് പച്ച ബ്ലൗസിന് ഇണങ്ങുന്ന ക്രീം കളർ സാരി ഉടുത്ത് ആണ് ഉണ്ണി എത്തിയത്. പേരുപോലെ തന്നെ വളരെ സിമ്പിൾ ആയാണ് ഉണ്ണിമായ എത്തിയത് എന്നാണ് ആരാധകരും കമന്റുകളിൽ പറയുന്നത്. നല്ല സുന്ദരി ആയിട്ട് ആയിരുന്നു താര എത്തിയത് ലെസ്ലി ഒരു ക്രിസ്ത്യൻ മതവിശ്വാസിയാണ് എങ്കിലും താലികെട്ട് നടത്തിയത് ഹിന്ദു ആചാര പ്രകാരമാണ്. ക്രിസ്ത്യൻ ആചാരപ്രകാരം വും വിവാഹത്തിന് ചില ചടങ്ങുകൾ നടത്തുന്നുണ്ട് എന്നാണ് അറിയുന്നത് എന്തായാലും വരും ദിവസങ്ങളിൽ പുതിയ ചിത്രങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.