കാത്തിരിപ്പ് അവസാനിച്ചു! ഷാജി കൈലാസിനൊപ്പം ഉള്ള ചിത്രത്തെ കുറിച്ച് മോഹൻലാൽ.

നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ ഹിറ്റ് മേക്കറായ ഷാജി കൈലാസും അഭിനയ കുലപതിയായ മോഹൻലാലും ഒരു ചിത്രത്തിനു വേണ്ടി ഒരുങ്ങുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് വിശേഷങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസ് മലയാളത്തിൽ ഒരു ചിത്രമൊരുക്കുന്നത് അതും മോഹൻലാലിനെ വച്ച് അതുകൊണ്ട് ഒരു മാസ്സ് സിനിമയിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

ഹിറ്റ് സിനിമകളിലെല്ലാം തന്റെ കയ്യൊപ്പ് ചാർത്തിയ ഷാജി കൈലാസിൽ നിന്ന്ഒ രു മോഹൻലാൽ ചിത്രം ആരാധകർ പ്രതീക്ഷിക്കുമ്പോൾ അതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ കൂടെയാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത് ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുവാൻ പ്ലാൻ ചെയ്തിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ രാജേഷ് ജയറാം തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിക്കും.

ഇത് കാത്തിരിക്കേണ്ട ഒന്നാണെന്ന് ഉറപ്പാണ് എന്നാണ് മോഹൻലാൽ തന്റെ പേജിലൂടെ പറയുന്നത്. ഒരു ഷാജി കൈലാസ് മാജിക് എന്നും സമ്മാനിക്കുന്ന ഡയറക്ടറിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത് വളരെയേറെയാണ്. സിനിമയുടെ പേരിനും ലാലേട്ടന്റെ ലുക്കും എല്ലാം ആരാധകർ ഏറെ കാത്തിരിക്കുന്നുണ്ട്.

MENU

Comments are closed.