ഏഴാം പിറന്നാൾ ദിനത്തിൽ അല്ലിയുടെ പുതിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്.

സ്വകാര്യതയ്ക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന മലയാള സിനിമയിലെ താരമാണ് പൃഥ്വിരാജ് സുകുമാരൻ. കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ അധികം സോഷ്യൽ മീഡിയയിൽ താരം പങ്കു വയ്ക്കാറില്ല അതുപോലെതന്നെ മകളായ അലങ്കൃത യുടെ ചിത്രങ്ങളും പൃഥ്വിരാജ് വളരെ ചുരുക്കം സമയങ്ങളിൽ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ ഉള്ളത് ഇപ്പോഴിതാ മകൾ അലങ്കൃതയുടെ ഏഴാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. മകളുടെ  ജന്മദിനത്തിൽ അവളുടെ ഏറ്റവും പുതിയ ചിത്രം   പതിവുപോലെ പുറത്തു വിട്ടിരിക്കുകയാണ് താരം.

മക്കളെ കുറിച്ചുള്ള ഒരു കുറിപ്പും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്  ജന്മദിനാശംസകൾ മോളേ നിന്നെയോർത്ത് അച്ഛനും അമ്മയും അഭിമാനിക്കുന്നു. നിന്റെഉള്ളിൽ ഉള്ള സ്നേഹവും ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ. നീ എപ്പോഴും വളരെ ജിജ്ഞാസ ഉള്ളവൾ ആയി  തുടരട്ടെ. വലിയ സ്വപ്നങ്ങൾ കാണട്ടെ ഞങ്ങളുടെ എന്നത്തെയും വലിയ സന്തോഷം ഏറ്റവും വലിയ നേട്ടവും നിയാണ് നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. മകളുടെ ചിത്രം പങ്കുവെച്ച പ്രത്യു ഇങ്ങിനെയാണ് കുറിച്ചത്. സുപ്രിയയും മകൾക്ക് ആശംസകൾ നേർന്ന കുറിപ്പ് എഴുതിയിട്ടുണ്ട്.

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന പൃഥ്വിരാജ് മകളുടെ പിറന്നാൾ ദിനത്തിൽ മാത്രമാണ് ചിത്രം ആരാധകരുമായി പങ്കു വെക്കാറുള്ളൂ. വളർച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് ചിത്രങ്ങളും കുഞ്ഞിന്റെ മുഖം കാണിക്കാറില്ല. അലങ്കൃത യുടെ ഓരോ പിറന്നാളിനും ആണ് അച്ഛനും അമ്മയും മകളുടെ ചിത്രങ്ങൾ പുറംലോകത്തിന് പങ്കുവയ്ക്കാൻ ഉള്ളത്. ഇപ്പോഴിതാ അല്ലിയുടെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പുഞ്ചിരിച്ചു നിൽക്കുന്ന താര പുത്രിയുടെ ചിത്രങ്ങൾ  ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

MENU

Comments are closed.