മമ്മൂക്ക ദേഹത്തേക്ക് കിടന്ന് പൊട്ടിക്കരഞ്ഞ അനുഭവം തുറന്നുപറഞ്ഞ് ഇർഷാദ്.

മലയാളതിന്റെ മെഗാസ്റ്റാർ ആയ മമ്മൂക്കയുടെ എഴുപതാം പിറന്നാളായിരുന്നു ഇന്നലെ. സിനിമാലോകവും ആരാധകരും വലിയ ആഘോഷത്തോടെ ആണ് പിറന്നാൾ ദിനത്തെ വരവേറ്റത് മമ്മൂക്ക വേണ്ടിയുള്ള സമ്മാനങ്ങൾ പല കോണിൽ നിന്നും ആരാധകർ കാഴ്ചവച്ചത് മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണ് ഇപ്പോഴിതാ മമ്മൂക്ക യുമായുള്ള ഓരോ അനുഭവങ്ങളും പല താരങ്ങളും പങ്കുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

നിരവധി സിനിമകളിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ച ഇർഷാദ് എന്ന നടന്റെ അനുഭവമാണ് ഏറെ ചർച്ചയാകുന്നത്. നമ്മൾ ആരും വിചാരിക്കുന്ന പോലെ ഒരാളല്ല മമ്മൂക്ക എന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത പലതുമാണ് അദ്ദേഹം മനസ്സിൽ കരുതുന്നതെന്നും ഇർഷാദ് പറഞ്ഞു. വർഷം എന്ന സിനിമയുടെ സെറ്റിൽ വെച്ച് മകൻ മരിച്ച വിവരം അറിയുമ്പോൾ സ്റ്റെയർകേസിൽ നിന്നും താഴേക്ക് വരുന്ന മമ്മൂക്കയോട് കൊണ്ടുവന്നിട്ടുണ്ട് എന്നുപറയുമ്പോൾ മമ്മൂക്ക താഴേക്കു നടന്നു വരുന്നതായിരുന്നു സീൻ. എന്നാൽ അണിയറപ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ട് ആ സീനിൽ മമ്മൂക്ക ഇർഷാദിനെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയുകയായിരുന്നു.

അത്തരത്തിലൊരു കാര്യം മമ്മൂക്ക ചെയ്യുമെന്ന് ആരും അപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല സിനിമയ്ക്ക് ആ സീൻ കൂടുതൽ മനോഹാരിത നൽകിയിരുന്നു. ഇർഷാദ് ആ സമയത്ത് ദേഹം മുഴുവൻ വിയർത്തൊലിച്ച് നിൽക്കുകയായിരുന്നു അപ്പോൾ മമ്മൂക്ക പെട്ടെന്ന് നെഞ്ചിലേക്ക് ചാഞ്ഞു അപ്പോൾ എന്തുചെയ്യണമെന്നറിയാതെ പെട്ടെന്ന് പകച്ചു പോകുകയായിരുന്നു എന്നും പറഞ്ഞു ഇതുപോലെതന്നെ തന്റെ അമ്മ മരിച്ച സമയത്ത് വീട്ടിലേക്ക് വന്നത് എനിക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമായിരുന്നു എന്നാണ് പറഞ്ഞത്.

MENU

Comments are closed.