അടിപൊളി ടേസ്റ്റിൽ നെയ്യ് ചോറ് തയ്യാറാക്കിയാലോ…

നെയ്ച്ചോർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം; ബിരിയാണി അരി, സവാള, ആവിശ്യത്തിന് അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി – ഏലക്കായ്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, കുരുമുളകുപൊടി മല്ലിയില ഉപ്പ് നെയ്യ് എന്നിവ മതിയാവും..
ഇനി ചോറ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം… ആദ്യം ബിരിയാണി അരി കഴുകി കുതിർക്കാൻ വയ്ക്കുക…

അരമണിക്കൂറിനു ശേഷം വെള്ളം ഊറ്റി കളഞ്ഞ് വെക്കാം ഇനി ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.. ഇനി ഇതേ പാനിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന 2 സവാള ഇടാം… വഴന്നു വരുമ്പോൾ പകുതി സവാള മാറ്റാവുന്നതാണ്.. ബാക്കിയുള്ളത് നല്ല ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റണം.. ഇനി ഈ പാത്രത്തിലേക്ക് ഏലക്ക ഗ്രാമ്പൂ പട്ട എന്നിവ ഇട്ട് കൊടുക്കാം… ഈ ചട്ടിയിലേക്ക് വെള്ളം വാർത്ത് കളഞ്ഞു വെച്ച് അരി ഇട്ട് വഴറ്റാം…

നേരത്തെ മാറ്റിവച്ചിരുന്ന സവാളയും ഇട്ട് അല്പസമയം കൂടി വഴറ്റാം.. രണ്ട് കപ്പ് അരിക്ക് നാല് കപ്പ് വെള്ളം ഒഴിച്ച് ഉപ്പ് നോടൊപ്പം വേവിക്കാൻ വയ്ക്കണം… വെന്തോ എന്നു നോക്കിയ ശേഷം അല്പം നെയ്യൊഴിച്ച് കൊടുക്കാം.. ഇനി വരൂത്ത് വച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കാം… ഇനി കാൽ ടീസ്പൂൺ കുരുമുളകുപൊടി വിതറി വാങ്ങാവുന്നതാണ്…ഇനി നല്ല പോലെ ഇളക്കി യോജിപ്പിക്കാം… ഇനി വെജിറ്റബിൾ അല്ലെങ്കിൽ മീറ്റ് കറിക്ക് ഒപ്പം കഴിക്കാം…

MENU

Comments are closed.