പോര് ഇഷ്ടമാണെങ്കിൽ; ഇങ് പെരുമ്പാവൂരിലേക്ക് പോരെ ഇവിടെ അടിപൊളി പോരു നടക്കുന്നുണ്ടേ….

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് 24 കിലോമീറ്റർ മാത്രമാണ് പോര് നടക്കുന്നിടത്തേക്ക് ഉള്ളത്… ഈ ഈ പോരിനെ നെക്കുറിച്ച് കേൾക്കാത്തവർക്ക് ആര് തമ്മിലാണ് പോര് എന്നൊരു സംശയം ഉണ്ടാകും… ആരും പരസ്പരം അധികം പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ നടക്കുന്ന പോരിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്… നമ്മുടെ പാണിയേലി പോരെ!! പെരുമ്പാവൂരിലെ വേങ്ങൂരിൽ ആണ് ഈ പോര് ഉള്ളത്…

വേങ്ങൂർ ഭാഗത്തു കൂടി ഒഴുകുന്ന പെരിയാർ പുഴയെ ആണ് പാണിയേലി പോര് എന്ന് വിശേഷിപ്പിക്കുന്നത്… ഒരു വീക്കെൻഡ് ഒക്കെ ചെലവഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്ഥലമാണ് പാണിയേലി പോര്…. അതുകൊണ്ടുതന്നെ ഇന്നത്തെ യാത്ര പാണിയേലി പോരിലേക്ക് ആണ്… പെരുമ്പാവൂരിൽ നിന്ന് അധികദൂരം ഒന്നുമില്ലാത്തതിനാൽ ഏകദേശം മുക്കാൽ മണിക്കുറോടുകൂടി തന്നെ പാണിയേലി പോരിൽ എത്തി… ഇവിടെ പാർക്കിംഗിനായി വിശാലമായ സ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്…

മണൽ പോലുള്ള മണ്ണിൽ ആണ് പാർക്കിങ്.. ഇങ്ങോട്ടുള്ള പ്രവേശത്തിന് ടിക്കറ്റ് എടുക്കണം കേട്ടോ; പിന്നെ ഫോട്ടോഗ്രാഫിക്കും ഷൂട്ടിങ്ങിനും വേറെ ഫീ അടക്കേണ്ടത് ആയിട്ട് വരും… പാർക്കിങ് ഏരിയയിൽ നിന്ന് കുറച്ചു ദൂരം നടന്ന ശേഷമാണ് നമുക്ക് പോര് കാണാൻ സാധിക്കുകയുള്ളൂ… ഇനിയും എന്താണെന്ന് പോര് എന്ന് മനസ്സിലാകാത്തവർക്ക് പറഞ്ഞുതരാം… അതായത് ഇടമലയാർ ഭൂതത്താൻകെട്ട് എന്നീ രണ്ട് ഡാമുകളിലെ വെള്ളം മൂന്ന് പുഴകളായി ഒഴുകി പെരിയാറും ആയി ചേരുന്ന ഭാഗത്ത് ഇവർ തമ്മിൽ കലഹിക്കുന്നു എന്ന് പറയപ്പെടുന്നു ‘ആരു തമ്മിൽ കലഹിക്കുന്നു’ ഈ പുഴയിലെ വെള്ളം തമ്മിൽ…

അതി സുന്ദരമായിട്ടാണ് ഇങ്ങോട്ടേക്ക് ഉള്ള വഴി ചെയ്തിരിക്കുന്നത്…കല്ലും പാറയും ഒന്നും ഇല്ലാത്ത ഭാഗത്ത് കല്ലുപാകി വഴി തെളിച്ചിരിക്കുന്നു… ഒരു സൈഡിൽ വലിയ കാടാണ് ആനയും കാട്ടുപോത്തും കാട്ടുകോഴിയും കുരങ്ങുകളും എല്ലാം ഉള്ള കാട്… ഇനി അങ്ങേ സൈഡിലെ സുന്ദരമായി കലഹിച്ച് ഒഴുകുന്ന പുഴ…. പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകാൻ ഒഴുകുന്ന വെള്ളത്തിൻറെ ശബ്ദത്തിന് സാധിക്കും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്… അപ്പൊ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇങ്ങോട്ട് പോരെ, വെറുതെ വന്നിരുന്നാൽ മതി

സമാധാനം കിട്ടും….പിന്നെ പുഴക്കറായിലെ മണൽ നെക്കുറിച്ച് പറയേണ്ടല്ലോ; പഞ്ചസാര തരികൾ പോലെയുള്ള മണലാണ് ഇവിടെ… പക്ഷേ അതിലൂടെ നടക്കാൻ സാധിക്കില്ല കേട്ടോ, കാരണം മതില് കെട്ടി തിരിച്ചിരിക്കുക ആണ്… ഇവിടെ ഇടയ്ക്ക് അടിപൊളി കാറ്റ് വീശി കൊണ്ട് ഇരിക്കുന്നു… അടുത്തുനിൽക്കുന്ന ചെടികളും മരങ്ങളും കൂടെ നമ്മളും എല്ലാം ആടിയുലക്കുന്ന അതിസുന്ദരമായ കാറ്റ്…. പുഴയിലെ പാറകൾ ഇടയ്ക്ക് ചില തുരുത്തുകളൊക്കെ ഉണ്ടാക്കുന്നുണ്ട്, ഇത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കാഴ്ച തന്നെയാണ്… പിന്നെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ വെള്ളത്തിൽ കിടക്കും…നല്ല തെന്നൽ ഉണ്ട്…

അപ്പൊ എന്തായാലും പെരുമ്പാവൂർ ഭാഗത്ത് കൂടെ പോകുമ്പോ ഇവിടെ വന്നിട്ട് പോകാം.. പിന്നെ മിനിമം ഒരു മൂന്നു മണിക്കൂറെങ്കിലും ഇവിടെ ചെലവഴിക്കാൻ ആയിട്ട് വരാം..
വെള്ളത്തിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിലും കാഴ്ചകളൊക്കെ കാണാമല്ലോ….

MENU

Comments are closed.