ഇനി ബിഗ്ബോസിലേക്ക് വിളിച്ചാലും പോകില്ല ആര്യ പറയുന്നു.

മലയാളത്തിൽ ചിരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് ഏവർക്കും സുപരിചിതമായ താരമായി മാറിയ നടിയാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു ബഡായി ബംഗ്ലാവ് എന്ന ഷോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടി കൊണ്ടിരുന്ന ആര് ആരാധകർക്ക് കൂടുതൽ മനസ്സിലായി തുടങ്ങിയത് ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ്.

താൻ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് പോകാൻ കാരണം ബിഗ് ബോസിന്റെ ഹിന്ദിയിലുള്ള 14 സീസണും മലയാളത്തിലെ ആദ്യ സീസണിലെ എല്ലാ എപ്പിസോഡുകളും കണ്ട ഒരാളാണ് ഞാൻ . ഒരു പരിചയം ഇല്ലാത്ത കുറെ ആളുകളെ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുമ്പോൾ എന്ത് മാനസികാവസ്ഥയാണ് അവർ നേരിടേണ്ടി വരിക എന്നത് എനിക്ക് അറിയണം എന്നു തോന്നി അതുകൊണ്ടാണ് ഞാൻ ആ ഷോയിലേക്ക് പോകാൻ തയ്യാറായത്.

ഒരു തവണ ഞാൻ ആ അനുഭവം അറിഞ്ഞു കഴിഞ്ഞു ഇനി ആ ഷോയിലേക്ക് തിരിച്ചു പോകാൻ യാതൊരു താൽപര്യവുമില്ല ഇഷ്ടക്കേട് കൊണ്ടല്ല പകരം എനിക്ക് വേണ്ടതെല്ലാം ആഷോ നൽകി കഴിഞ്ഞു. അതു കൊണ്ട് ഇനി ആ ഷോയുടെ ഭാഗമാകാൻ തനിക്ക് താൽപര്യമില്ല എന്നാണ് ആര്യ പറഞ്ഞത്. തന്റെ അച്ഛൻ മരിച്ച കാര്യവും ഭർത്താവുമായി വേർപിരിഞ്ഞ കാര്യവും എല്ലാം റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു അത് തുറന്നു പറഞ്ഞത്.

MENU

Comments are closed.