സിമ്പിളായി ആയി സൂപ്പർ ടേസ്റ്റിൽ കൽമാസ് ഉണ്ടാക്കാം…

കൽ മാസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി ആവശ്യത്തിന്, ഏഴോ എട്ടോ ചെറിയ ഉള്ളി, കാൽ കപ്പ് തേങ്ങ ചിരകിയത്, ഉപ്പ് ആവശ്യത്തിന് എടുക്കാം, ഇനി അൽപം ചൂടുവെള്ളം കൂടി ആവശ്യമാണ്… വെളിച്ചെണ്ണ ഉപ്പ് എന്നിവ എടുത്ത് വെക്കുമല്ലോ…ഇനി മസാല തയ്യാർ ചെയ്യാൻ- വെള്ളം, അല്പം ഉപ്പ്, മുളകുപൊടി,വെളിച്ചെണ്ണ എന്നിവ ആവശ്യമാണ്…
ചൂടുവെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കാം.. ശേഷം മറ്റൊരു

പാത്രത്തിൽ രണ്ട് കപ്പ് അരിപ്പൊടി, ചെറിയ ഉള്ളി ചതച്ചത്, കാൽക്കപ്പ് ചിരകിയ തേങ്ങ, എന്നിവ യോജിപ്പിച്ച് അതിലേക്ക് ഉപ്പ് ഇട്ട് വച്ച വെള്ളം ഒഴിക്കാം.. വളരെ ചെറിയ അളവിൽ വെള്ളമൊഴിച്ച് മാവ് കുഴച്ച് എടുക്കാം.. പിടി മാവിന്റെ പരുവം ആയാൽ മതി… ഇതിനെ ഇനി ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വേവിച്ചെടുക്കാം…. വേവിക്കാൻ ആയി അപ്പ ചെമ്പ് ഉപയോഗിക്കാം… ഇനി ഇത് മുക്കി പൊരിക്കാൻ ഉള്ള മസാല ക്കായി ഉപ്പും

മുളകുപൊടിയും അല്പം വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക… അധികം വെള്ളം ചേർക്കേണ്ടതില്ല… വേവിച്ച അരിമാവ് ഈ മസാലയിൽ മുക്കി വെക്കാം…ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അത് ഇട്ട് വറുത്ത് കോരാം…അടിപൊളി കിടുക്കാച്ചി കൽമാസ് തയ്യാർ ആണ്…എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ…

MENU

Comments are closed.