മമ്മൂക്കയ്ക്ക് ചാക്കോച്ചന്റെ കുടുംബത്തിന്റെ വക കിട്ടിയ സമ്മാനം കണ്ടോ?

ഇന്നു സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കാണാൻ കഴിയുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ താരങ്ങൾ നൽകുന്ന ആശംസകൾ ആണ്. 70വയസ് പിന്നിട്ടിട്ടും പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂക്കയുടെ അഭിനയത്തിന് മുന്നിൽ തലകുനിക്കുകയാണ് ആരാധക ലോകം. സിനിമാലോകം ഒന്നടങ്കം ആശംസകൾ കൊണ്ട് പൊതിയുകയാണ് മമ്മൂക്ക ആരാധകര് മാത്രമല്ല സിനിമ മേഖലയിൽ ഉള്ള ഏതേലും നമുക്ക് ആശംസകൾ അറിയിക്കുകയാണ്. മമ്മൂക്ക ഇപ്പോൾ വീട്ടിൽ ഇല്ല സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരക്കിലാണ്.സിനിമാരംഗം അഭിനയ കുലപതിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

ആ കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഷെയർ ചെയ്യുന്നത് മലയാളത്തിലെ ഒരു താരത്തിന്റെ ഭാര്യയുടെ സമ്മാനമാണ്. താരം മറ്റാരുമല്ല മലയാളത്തിലെ സ്വന്തം ചാക്കോച്ചനാണ്. ചാക്കോച്ചന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് തന്റെ ഭാര്യ മമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയ സമ്മാനം പങ്കുവെച്ചിരിക്കുന്നത്. ചാക്കോചന്റെ ഭാര്യ പ്രിയ കുഞ്ചാക്കോ മമ്മൂക്കയ്ക്ക് വേണ്ടി മറ്റൊന്നുമല്ല മമ്മൂക്കയുടെ തന്നെ ചിത്രം വരുന്ന ഒരു കേക്ക് ആണ്.

മമ്മൂക്ക തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീടിനകത്തെ സോഫയിൽ ഇരിക്കുന്ന ചിത്രമാണ് പ്രിയ കേക്കിന്റെ രൂപത്തിലേക്ക് മാറ്റി ഇരിക്കുന്നത്. എന്തായാലും ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് കുഞ്ചാക്കോബോബൻ ആരാധകർ മാത്രമല്ല മമ്മൂക്ക ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

MENU

Comments are closed.