എലിനയുടെയും രോഹിത്തിന്റെയും ഹണിമൂൺ ഡെസ്റ്റിനേഷൻ എവിടെയാണെന്ന് അറിയുമോ?

അവതാരകയും നടിയുമായ എലീന പടിക്കലും കോഴിക്കോട് സ്വദേശിയായ രോഹിതും തമ്മിൽ ഒരു വർഷക്കാലമായി എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഒരു വർഷത്തോളമായി. എന്നാണ് താരത്തിന് വിവാഹം എന്ന് അറിയാൻ കാത്തിരുന്ന ആരാധകർക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് ഇരുവരും വിവാഹിതരായത് അപ്പോൾ വളരെ സന്തോഷം തോന്നി. വളരെ സന്തോഷത്തോടെയാണ് ആരാധകർ ഇരുവരുടെയും വിവാഹ ശേഷം ആശംസകളുമായി എത്തിയത്.

ഇരുവരുടെയും വിവാഹവും ആഘോഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇരു മതത്തിൽപ്പെട്ടവർ ആയതു കൊണ്ട് രണ്ടു മതങ്ങളിൽ നിന്നുമുള്ള ആചാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു വിവാഹം നടത്തിയത്. ഇരുവരുടെയും പുതിയ യാത്രകളെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് പോണ്ടിച്ചേരിയിൽ വെച്ചായിരുന്നു എന്ന് മുൻപ് തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷം എവിടേക്കായിരിക്കും പോകുക എന്ന് മുൻപേ തന്നെ എലീനയോട് ചോദിച്ചപ്പോൾ ആദ്യം പോകുന്നത് പോണ്ടിച്ചേരി ആയിരിക്കുമെന്ന് എലീന ആദ്യമേ പറഞ്ഞിരുന്നു.

നമുക്ക് തുടങ്ങിയിടത്തു തന്നെ തിരിച്ചു പോകാമെന്ന സ്റ്റോറിയാണ് താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ ആണ് ഇരുവരും തങ്ങളുടെ ഹണിമൂൺ ട്രിപ്പിനായി റൂം ബുക്ക് ചെയ്തിരിക്കുന്നത് എന്തു തന്നെയായാലും ഇതിനോടകം തന്നെ ഇരുവരുടേയും ഹണിമൂൺ യാത്ര സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഹോട്ടലിൽ വെച്ചുള്ള വീഡിയോകളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു തുടങ്ങിയിരിക്കുകയാണ്.

MENU

Comments are closed.