മുഖം തിളക്കമാർന്നതാകണോ?എങ്കിൽ രാത്രി ഇത് ചെയ്തു കിടന്നാൽ മതി.

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ നമ്മൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട് എന്നാൽ മുഖത്ത് വരുന്ന ചെറിയ പാടുകളും മറ്റും അകറ്റാൻ ഒരു ദിവസം പെട്ടെന്ന് വിചാരിച്ചാൽ നടക്കണമെന്നില്ല. എന്നാൽ മുഖത്തെ ചർമ കോശങ്ങളെ ഉത്തേജിപ്പിച്ച് മികവാർന്ന സൗന്ദര്യം നിലനിർത്തണമെങ്കിൽ എല്ലാദിവസവും ചർമസൗന്ദര്യം കാര്യത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം. എങ്കിലിതാ രാത്രികാലങ്ങളിൽ ഉറങ്ങുന്നതിനു മുൻപ് മുഖത്ത് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

കിടക്കുന്നതിന് ഏതാനും സമയങ്ങൾക്കു മുൻപാണ് ഇത് ചെയ്യേണ്ടത് മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകിയശേഷം മുഖത്ത് അല്പം റോസ് വാട്ടർ പുരട്ടിയെടുക്കുക ഇതൊന്നും ഉണങ്ങി കഴിഞ്ഞശേഷം വീണ്ടും നല്ല വെള്ളത്തിൽ കഴുകി കളയുക. ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്തു കഴുകുക ഈ മുഖത്തേക്ക് പരിപ്പും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത മിശ്രിതം പുരട്ടി ഇടുക. ഇത് നന്നായി ഉണങ്ങിയ ശേഷം അൽപം വെള്ളം ചൂടാക്കി മുഖത്തേക്ക് ആവിപിടിക്കുക.

ആവി പിടിച്ച ശേഷം മുഖത്തെ രോമ കുഴികൾ ഓപ്പണായി വരും ആ സമയത്ത് കൈകൾ കൊണ്ട് തന്നെ നന്നായി മസാജ് ചെയ്ത മുഖത്തെ മിശ്രിതം ഉപയോഗിച്ചുതന്നെ നന്നായി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ശേഷം അലോവേര ജെൽ ഉപയോഗിച്ച് നന്നായി മസാജ് ചെയ്തു മോസ്ച്ചുറൈസ് ചെയ്യുക. ശേഷം കൈ ഉപയോഗിച്ച് മുഖത്തെ എല്ലാ പേശികളും മസാജ് ചെയ്യുക ഇതിലൂടെ മുഖത്തെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ദിവസേന ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുമ്പോൾ മുഖത്തെ പാടുകൾ മാറുകയും കുരുക്കൾ ഉണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകും.

MENU

Comments are closed.