രുചികരമായ മുളകുബജി വീട്ടിൽ ഉണ്ടാക്കിയെടുക്കാം…

ഏതൊരു ടൂർ പോയാലും മുളകുബജി കിട്ടും..കൂടാതെ മിക്ക സ്ട്രീറ്റ് സ്റ്റോറുകളിലും ഇന്ന് ഇത് സുലഭമാണ്.. എന്നാൽ ഈ സമയത്ത് പുറത്തുപോയി ബജ്ജി കഴിക്കുക സേഫ് അല്ല… അതുകൊണ്ടാണ് നമ്മൾ ബജ്ജി വീട്ടിൽ തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചത്…
ഇതിനായി എന്തൊക്കെ ആവശ്യമാണ് എന്ന് നോക്കാം: ആദ്യം ആവശ്യമുള്ള ബജിമുളക് എടുക്കാം, മുളകിന് അതിന് അല്പം ഏരിവ് ആവശ്യമാണ്…. എന്നാൽ മുളക് അധികം മൂത്ത് പോകാനും പാടില്ല ഇനി ആവശ്യത്തിന് കടലമാവ് എടുക്കാം…

അൽപ്പം മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, പിന്നെ കായപ്പൊടി എന്നിവയും ആവശ്യമാണ്… അല്പം വെള്ളവും ബജി വറുക്കാനുള്ള വെളിച്ചെണ്ണയും എടുക്കാം… ശേഷം നമുക്ക് ബജി ഉണ്ടാക്കാൻ തുടങ്ങാം…
ബജിമുളക് ഒത്തിരി വലുതാണെങ്കിൽ ഒന്ന് നീളത്തിൽ കീറി കൊടുക്കാം… ഇനി ആവശ്യത്തിന് കടലമാവ് എടുക്കാം.. ഇതിലേക്ക് അല്പം ഉപ്പും കായപ്പൊടിയും ചേർത്ത് ഇത് നല്ലപോലെ ഇളക്കാം..

ഇതിലേക്ക് ആണ് മാവ് ലൂസ് ആക്കാനുള്ള വെള്ളം ചേർത്ത് കൊടുക്കേണ്ടത്… വെള്ളം ഓവറായി പോകാതെ ശ്രദ്ധിക്കുമല്ലോ…. ഇനി കളർ കിട്ടാൻ അല്പം കാശ്മീരി ചില്ലി പൗഡർ പൗഡർ ഉപയോഗിക്കാം.. ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇട്ട് ഇളക്കി വെക്കാം… ഉപ്പ് പാകമാണോ എന്ന് ചെക്ക് ചെയ്യണേ……ഇനി എണ്ണ ചൂടാക്കാൻ വെക്കാം ഇതിലേക്ക് മുളകുകൾ മാവിൽ മുക്കി ഇട്ട് വറുത്തു കോരാം… മാവ് നന്നായി മൊരിഞ്ഞു വന്നതിനുശേഷം കോരി എടുക്കുന്നതാണ്… തക്കാളി സോസ്ന് ഒപ്പമോ മുളകുപൊടി ചമ്മന്തിക്ക് ഒപ്പമോ കഴിക്കാം… എല്ലാവരും ട്രൈ ചെയ്യണേ….

MENU

Comments are closed.