നാവിൽ കപ്പലോടിക്കാൻ ചാമ്പയ്ക്കാ അച്ചാർ ഇടാം..

ചാമ്പക്ക അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ചാമ്പക്ക ആവശ്യത്തിന്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, പിന്നെ മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി, എന്നിവയും വിനാഗിരിയും എടുത്ത് വെക്കാം… ഇനിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി എടുത്താൽ നമുക്ക് ആരംഭിക്കാം…
മൂത്ത മധുരം കുറവുള്ള ചാമ്പക്ക എടുക്കാം…ഇത് കഴുകി വൃത്തിയാക്കി ഇഷ്ടമുള്ള രീതിയിൽ മുറിച്ചു വെക്കാം… ഒത്തിരി ചെറുതായി പോകാതെ ഇരുന്നാൽ മതി… ഇനി ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും എല്ലാം മുറിച്ചു വെക്കാം… ഒരു പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കാം ചൂടാകുമ്പോൾ (നല്ലെണ്ണ ഉപയോഗിക്കുന്നതായിരിക്കും നല്ലത്)

ഇതിലേക്ക് കടുകിനും കറിവേപ്പും ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവചേർത്ത് മൂപിക്കാം… മുളകും ഇഞ്ചിയും വാടി വന്നതിനുശേഷം രണ്ടര ടീസ്പൂൺ മുളകുപൊടി ചേർക്കാം…മുളക്പൊടി മൂത്ത് കഴിഞ്ഞ് ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ചാമ്പ്യ്ക്ക ചേർത്തിളക്കാം.. ഇനി വെള്ളമൊഴിക്കാതെ ഇത് മൂടിവെക്കണം.. രണ്ടുമൂന്നു മിനിറ്റ് ഇരുന്ന് വേവട്ടെ… അൽപ്പസമയം കഴിഞ്ഞ് ചാമ്പക്കയുടെ വെള്ളം അചാറിലേക്ക്

ഇറങ്ങിവരും.. അതുകൊണ്ടാണ് വെള്ളം ഒഴിക്കേണ്ട എന്ന് പറഞ്ഞത്… ഈ വെള്ളം പോര എങ്കിൽ അല്പം കൂടി വെള്ളം ഒഴിച്ചു കൊടുക്കാം.. നുള്ള് ഉലുവപ്പൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും, ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം,.. ചൂടാറി കഴിഞ്ഞ് ജലാംശം ഇല്ലാത്ത വായു കടക്കാത്ത ഭരണികളിൽ സൂക്ഷിക്കാവുന്നതാണ്..

MENU

Comments are closed.