രുചികരമായ പൈനാപ്പിൾ പായസം തയ്യാറാക്കാം…

പൈനാപ്പിൾ പായസം ഉണ്ടാക്കാൻ ആവിശ്യമുള്ള സാധനങ്ങൾ: പൈനാപ്പിൾ ശർക്കര, അല്പം വെള്ളം, തേങ്ങാപ്പാല്, ഏലക്ക പൊടി, കശുവണ്ടി, മുന്തിരി, നെയ്യ് എന്നിവ മതിയാവും…
ആദ്യം പൈനാപ്പിൾ തൊലി മുറിച്ച് ചെറുതായി അരിഞ്ഞുവെക്കാം…(പൈനാപ്പിലിന് മീഡിയം പഴുപ്പ് മതി..ഓവർ പഴുപ്പ് ഉള്ള പൈനാപ്പിൾ കടിക്കാൻ കിട്ടില്ല).. ഇനി ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് കശുവണ്ടി വറുക്കാം.. ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ചട്ടിയിൽ നിന്ന് മാറ്റാവുന്നതാണ് ശേഷം ഉണക്കമുന്തിരിയും ഇതേ നെയ്യ്ലേക്ക് ഇട്ട് വറുക്കാം… ഇനി അരകപ്പ് ശർക്കര അല്പം വെള്ളത്തോടൊപ്പം പാനി ആക്കി വെക്കാം…

പാനിയെ അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം… കിസ്മസ് വറുത്ത് എടുത്ത പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ പൈനാപ്പിൾ ഇട്ട് മൂന്നു മിനിറ്റ് വഴറ്റാം.. ഇനി ഇതിലേക്ക് ശർക്കര പാനി ചേർക്കാം.. നന്നായി ഇളക്കിയ ശേഷം, കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കാം… അഞ്ചാറ് മിനുട്ട് തിളക്കാൻ അനുവദിക്കാം.. ശേഷം ഏലയ്ക്കാപ്പൊടി അര ടേബിൾസ്പൂൺ ചേർക്കാം…

ഇനി ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് നല്ലപോലെ ചൂടാകുമ്പോൾ വാങ്ങിവയ്ക്കാം…. വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കാം.. ഇത്ര സിമ്പിൾ ആയി പൈനാപ്പിൾ പായസം ഉണ്ടാക്കി കഴിഞ്ഞിരിക്കുകയാണ്….വേണമെങ്കിൽ തേങ്ങാക്കൊത്ത് വറുത്ത് ചേർക്കാം.. പൈനാപ്പിളിന്റെ സീസണാകുമ്പോൾ എല്ലാവരും ട്രൈ ചെയ്യത് നോക്കണേ..

MENU

Comments are closed.