17 വയസ്സിൽ നമിത ഇങ്ങനെയായിരുന്നോ?

തെന്നിന്ത്യയിലെ ഗ്ലാമറസ് നടിമാരുടെ പട്ടികയിൽ മുൻനിരയിലുള്ള നടിയാണ് നമിത. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. തന്റെ ഇതായി പുറത്തിറങ്ങിയ ആദ്യ സിനിമ തെലുങ്കിൽ ആയിരുന്നെങ്കിലും പരസ്യ ചിത്രങ്ങളിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുഗനിൽ നമിത അവതരിപ്പിച്ച വേഷം ശ്രദ്ധേയമായിരുന്നു. നിരവധി സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച നടിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ മലയാളത്തിലും തമിഴിലും ഒരുക്കുന്ന ബൗ ബൗ എന്ന ചിത്രമാണ്. താരം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.


ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ താരം വളരെയധികം സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച് ഒരു പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 17 വയസ്സുള്ളപ്പോൾ ഉള്ള തന്റെ ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഈ ഫോട്ടോ കണ്ട് ആരാധകർ ഞെട്ടി ഇരിക്കുകയാണ്. മെലിഞ്ഞിരിക്കുന്ന നമിതയെ പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. രൂപത്തിലും ഭാവത്തിലും ശരീരഭാഷയിലും ഘടനയിലും എല്ലാം വലിയ വ്യത്യാസമുണ്ട്. താരത്തിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ആരാധകരെ അമ്പരപെടുത്തുന്നു. എന്തായാലും താരത്തിന് വ്യത്യസ്തമായ ഈ ചിത്രം നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.

MENU

Comments are closed.