നല്ല സോഫ്റ്റ് നാടൻ ഇടിയപ്പം ഉണ്ടാക്കാം…

ഇടിയപ്പം ഉണ്ടാക്കുമ്പോൾ ഉള്ള ഒരു പ്രധാന പ്രശ്നമാണ്,നമ്മുക്ക് വേണ്ട പാകത്തിൽ കൂടുതൽ ഹാർഡ് ആയി പോവുന്നത്..ഈ പ്രശ്നം വളരെ ഈസി ആയി പരിഹരിക്കാവുന്ന ഒന്നാണ്…ഇനി ഈ രീതി പരീക്ഷിക്കാം.. നാടൻ ഇടിയപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : അരിപ്പൊടി, വെള്ളം, തേങ്ങ ചിരകിയത്, ആവശ്യത്തിന് എണ്ണയും ഉപ്പും…ഇനി എങ്ങനെ സോഫ്ട് ഇടിയപ്പം ഉണ്ടാക്കാം എന്ന് നോക്കാം…
അരിപൊടി ഒരു കപ്പ് എടുത്ത് അരിച്ച് സോഫ്ട് ആണെന്ന് ഉറപ്പുവരുതാം… ശേഷം ഇതിനെ ഒരു ചട്ടിയിൽ വറുത്തെടുക്കാം…

ആവശ്യമെങ്കിൽ ഒന്നുകൂടെ അരിക്കാവുന്നതാണ്… ഇനി ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം തിളപ്പിക്കാൻ വെക്കാം… ഇതിലേക്ക് രണ്ട് സ്പൂൺ എണ്ണയും, ആവശ്യത്തിന് ഉപ്പും ചേർക്കാം…. എന്നിട്ട് തിളച്ച് കഴിഞ്ഞ് വാങ്ങാം… മാവിൻ അല്ല നല്ല മയം കിട്ടാൻ എണ്ണ സഹായിക്കും… ഇത് വറുത്തുവച്ചിരിക്കുന്ന അരിപൊടിയിലേക്ക് അല്പാല്പമായി ചേർത്ത് ഇളക്കിയോജിപ്പിക്കുക…

ചൂട് കുറയുമ്പോൾ കൈ വെച്ച് നല്ലപോലെ ഇളക്കി കട്ട ഇല്ലാത്ത രീതിയിൽ കുഴച്ചെടുക്കണം…
ഇനി ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കാൻ വെക്കാം.. ശേഷം ഇഡ്ഢലിത്തട്ടിൽ അല്പം തേങ്ങ ചിരകിയത് ഇട്ടതിനുശേഷം… മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയിൽ നിറച്ച്; ഇടിയപ്പത്തിന്റെ അച്ചിൽ കൂടെ മാവിനെ പിഴിഞ്ഞ് ഓരോ കുഴികളും നിറയ്ക്കാം.. ഇടിയപ്പത്തിന് മുകളിലും അൽപ്പം തേങ്ങ വിതറിയതിനുശേഷം.. അടുപ്പത്ത് വച്ച് വേവിച്ച് വാങ്ങാം.. അങ്ങനെ സോഫ്റ്റായ ഇടിഅപ്പം തയ്യാറാണ്…

MENU

Comments are closed.